Site iconSite icon Janayugom Online

ബൈക്ക് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു

നിയന്ത്രണം തെറ്റിയ ബൈക്ക് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മാവേലിക്കര പ്രായിക്കര കുന്നിൽ വീട്ടിൽ പരേതനായ കാർത്തികേയന്റേയും സുമയുടേയും മകൻ കലേഷ് കാർത്തികേയൻ(31) ആണ് മരിച്ചത്. ഉമ്പർനാടുള്ള അമ്മ വീട്ടിൽ നിന്നും പ്രായിക്കരയിലുള്ള വീട്ടിലേക്ക് വരവെ ഇന്ന് പുലർച്ചെ 12.05 ഓടെ കുടുംബ കോടതിയ്ക്ക് സമീപമായിരുന്നു സംഭവം. നിയന്ത്രണം തെറ്റിയ ബൈക്ക് റോഡരികിൽ നിന്ന മരത്തിലിടിച്ച് മറിയുകയായിരുന്നു. 

പിന്നാലെ വന്ന സഹോദരൻ വിഷ്ണുവിന്റെ ബൈക്ക് റോഡിൽ വീണുകിടന്ന കലേഷിന്റെ ബൈക്കിൽ ഇടിച്ചു വിഷ്ണുവിന് നിസാര പരിക്കേറ്റു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കലേഷിനെ ഉടൻതന്നെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇയാൾ പെയിന്റിംഗ് തൊഴിലാളിയായിരുന്നു. സംസ്കാരം നടത്തി.

Exit mobile version