Site iconSite icon Janayugom Online

തെരുവ് വിളക്ക് മാറ്റുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

തെരുവ് വിളക്ക് സ്ഥാപിക്കുന്നതിനായി പോസ്റ്റില്‍ ഏണിചാരി കയറുന്നതിനിടയില്‍ ഷോക്കേറ്റ് യുവാവ് മരിച്ചു. വണ്ടിപ്പെരിയാര്‍ മ്ലാമല ചാത്തനാട്ട് സലിമോന്‍(48) ആണ് മരിച്ചത്. വണ്ടിപ്പെരിയാര്‍ മേജര്‍ ഇലക്ട്രിക്കല്‍ സെക്ഷന് കീഴില്‍ കറപ്പുപാലം, എച്ച്.പി.സി എന്നിവിടങ്ങളില്‍ തെരുവ് വിളക്കുകള്‍ തകരാര്‍ പരിഹരിക്കുന്ന ജോലികള്‍ക്കായി ഈ പ്രദേശത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇവിടുത്തെ ജോലികള്‍ അവസാനിച്ച് വള്ളക്കടവ് ഭാഗത്തെ ബള്‍ബ് മാറുന്നതിനാണ് സലിമോനും കൂട്ടരും ഇന്നലെ വൈകിട്ട് എത്തിയത്. 

ഈ സമയം ലൈനില്‍ കൂടി വൈദ്യുതി പ്രവഹിക്കുന്നുണ്ടായിരുന്നു. ഏണിചാരി വക്കുന്നതിടയില്‍ കമ്പിയില്‍ തട്ടി ഷോക്കേറ്റ് സലിമോന്‍ തെറിച്ച് വീഴുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. വണ്ടിപ്പെരിയാര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. സുരക്ഷാ ഉപകരണങ്ങള്‍ ഒന്നുമില്ലാതെയാണ് ഇവര്‍ വൈദ്യുതി പോസ്റ്റുകളില്‍ ജോലി നോക്കിയതെന്ന് നാട്ടുകാര്‍ പറയുന്നു. ഭാര്യ: ജിന്‍സി. മക്കള്‍: സാജന്‍, മരിയ ക്രിസ്റ്റി.

Eng­lish Summary:A young man died of shock while chang­ing a street lamp
You may also like this video

Exit mobile version