Site iconSite icon Janayugom Online

ഉല്ലാസയാത്രയ്ക്കിടെ ചങ്ങാടം മറിഞ്ഞ് യുവാവ് മുങ്ങി മരിച്ചു

പമ്പാനദിയിൽ ഉല്ലാസയാത്ര നടത്തിയ ചങ്ങാടം മറിഞ്ഞ് യുവാവ് മുങ്ങി മരിച്ചു. കടപ്ര വളഞ്ഞവട്ടം കിഴക്കേ വീട്ടിൽ പുത്തൻപുരയ്ക്കൽ മോഹനൻ പിള്ളയുടെ മകൻ രതീഷ് കുമാർ (രമേശ് 25) ആണ് മരിച്ചത്.

ഇന്നലെ വൈകിട്ട് നാലു മണിയോടെ വളഞ്ഞവട്ടം ഉപദേശിക്കടവിന് സമീപത്തായിരുന്നു അപകടം. പമ്പയാറ്റിൽ രതീഷ് ഉൾപ്പെടുന്ന നാലംഗ സംഘം നടത്തിയ ഉല്ലാസയാത്രയ്ക്കിടെ ചങ്ങാടം തലകീഴായി മറിയുകയായിരുന്നു. നീന്തൽ വശമില്ലാതിരുന്ന രതീഷ് നദിയിലേയ്ക്ക് മുങ്ങിത്താഴ്ന്നുപോയി. അഗ്നിരക്ഷാ സേനയാണ് ഉപദേശി കടവ് പാലത്തിന് സമീപത്തു നിന്നും രാത്രി മൃതദേഹം കണ്ടെത്തിയത്.
മാതാവ്: ഉഷ, സഹോദരി: രേഷ്മ.

Exit mobile version