മലപ്പുറം പെരിന്തൽമണ്ണ പാലൂർക്കോട്ട വെള്ളച്ചാട്ടത്തിലുണ്ടായ അപകടത്തിൽ ഒരു മരണം. വെങ്ങാട് സ്വദേശി മൂത്തേടത്ത് ശിഹാബുദ്ദീൻ(40) ആണ് മരിച്ചത്. ഒരു കുട്ടി ഉൾപ്പടെ രണ്ട് പേർക്ക് പരുക്കേറ്റു. പഴയിടത്ത് സുഹൈൽ(24), ഷഹജാദ്(7) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ പെരിന്തൽമണ്ണയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മലപ്പുറത്ത് വെള്ളച്ചാട്ടത്തിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം

