Site iconSite icon Janayugom Online

തലക്ക് ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവാവ് സഹായം തേടുന്നു

ബൈക്ക് അപകടത്തിൽ തലക്ക് ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവാവ് സഹായം തേടുന്നു. മാന്നാർ പഞ്ചായത്തിൽ പതിനെട്ടാം വാർഡിൽ ഇരമത്തൂർ പൊതുവൂർ കന്നിമേൽത്തറയിൽ ലാലു — രമ ദമ്പതികളുടെ മകൻ രഞ്ചു ലാൽ (22) ആണ് ചികിത്സാ സഹായം തേടുന്നത്.മാന്നാർ — വലിയപെരുമ്പുഴ സംസ്ഥാന പാതയിൽ ഇരമത്തൂർ കറുകയിൽ ജംഗ്ഷന് വടക്കുവശം കഴിഞ്ഞ 15 ന് പകൽ മൂന്നിനാണ് അപകടം സംഭവിച്ചത്. രഞ്ചു സഞ്ചരിച്ച ബൈക്കിനു കുറുകെ നായ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് റോഡിനു സമിപത്തുള്ള കലുങ്കിൽ ഇടിച്ച് തോട്ടിൽ വീണു. തലക്ക് ഗുരുതരമായി പരിക്കേറ്റ ഇയാൾ ചികിൽസയിലാണ്. തലച്ചോറിന് ക്ഷതം സംഭിച്ച രഞ്ചുവിന് ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടർമാർ നിർദേശിച്ചിരിക്കുകയാണ്.

ചികിൽസക്കായി ഇതിനോടകം ഒരു ലക്ഷത്തിലധികം രുപ ചെലവായി. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിന് രഞ്ചുവിന്റെ തുടർ ചികിത്സയ്ക്കായി പണം കണ്ടെത്താനുള്ള മാർഗമില്ല. ഭാര്യ സേതുലക്ഷ്മിയാണ് ഭർത്താവിനെ പരിചരിക്കുന്നത്.
രഞ്ചുവിന്റെ അച്ഛൻ മരം വെട്ടുതൊഴിലാളിയായ ലാലു വർഷങ്ങളായി എല്ലുപൊടിയുന്ന രോഗം ബാധിച്ച് ചികിത്സയിലാണ്. പഞ്ചായത്ത് അംഗം കെ സി പുഷ്പലത, മുൻ പഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് കണ്ണാടിശേരി എന്നിവരുടെ നേതൃത്വത്തിൽ ചികിത്സ സഹായ നിധി രൂപീകരിച്ചു. എസ് ബി ഐ മാന്നാർ ശാഖയിൽ അക്കൗണ്ട് തുറന്നു. അക്കൗണ്ട് നമ്പർ: 67177668048. l FSC Code: SBI N 007088. ഗൂഗിൾ പേ നമ്പർ: 7025365377.

Exit mobile version