Site iconSite icon Janayugom Online

ജീപ്പിടിച്ച് യുവാവിന് ദാരുണാന്ത്യം; വാഹനം ഓടിച്ചിരുന്നത് യുവഡോക്ടര്‍മാര്‍

മദ്യ ലഹരിയില്‍ യുവ ഡോക്ടര്‍മാര്‍ ഓടിച്ച ജീപ്പിടിച്ച് യുവാവിന് ദാരുണാന്ത്യം. ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരനായ ശ്രീറാം (26) ആണ് മരിച്ചത്. തിരുവനന്തപുരം ആക്കുളം പാലത്തില്‍ വെച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ മറ്റൊരാള്‍ക്ക് കൂടി ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഡോക്ടര്‍മാരായ വിഷ്ണു, അതുല്‍ എന്നിവരെ തുമ്പ പൊലീസ് കസ്റ്റഡിയിലെടുത്തു. അമിത വേഗതയില്‍ പോയ ജീപ്പ് നിയന്ത്രണം തെറ്റി ബൈക്കിലിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്നവര്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് വിശദമാക്കുന്നത്.

ബൈക്കില്‍ സഞ്ചരിച്ച പാറശ്ശാല സ്വദേശികളായ ശ്രീറാം (26), ഷാനു (26) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റിരുന്നത്.  ഇവരെ ഉടന്‍ തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാവിലെ 11 മണിയോടെ ശ്രീറാം മരിക്കുകയായിരുന്നു. മനപൂര്‍വമായ നരഹത്യയ്ക്ക് കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

Exit mobile version