Site iconSite icon Janayugom Online

കായംകുളത്ത് വായിൽ മത്സ്യം കുടുങ്ങി യുവാവിന് ദാരുണാന്ത്യം

കായംകുളം പുതുപള്ളിയിൽ വായിൽ മത്സ്യം കുടുങ്ങി യുവാവ് മരിച്ചു. ഇരുപത്തിനാലുവയസുകാരനായ ആദർശ് ആണ് മരിച്ചത്. ചുണ്ട ഇട്ട് മീൻ പിടിക്കുന്നതിനിടയിൽ ആയിരുന്നു സംഭവം. ചുണ്ട ഇട്ട് മീൻ പിടിക്കുന്നതിനിടയിൽ കിട്ടിയ മത്സ്യത്തെ കടിച്ചു പിടിച്ചപ്പോൾ മത്സ്യം ഉള്ളിലേക്ക് കടന്നുപോകുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

Exit mobile version