Site iconSite icon Janayugom Online

ചമയ കുതിരയ്ക്കിടയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം

കൊല്ലം അഞ്ചലിൽ ഉത്സവത്തിനിടെ ചമയ കുതിരയ്ക്കിടയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം. അറക്കൽ മലമേൽ സ്വദേശി അരുണാണ് മരിച്ചത്. അറക്കൽ മലക്കുട ഉത്സവത്തിന്റെ കുതിരയെടുപ്പിനിടെയായിരുന്നു അപകടം സംഭവിച്ചത്. എടുപ്പ് കുതിരയുടെ ചട്ടം യുവാവിന്റെ ശരീരത്തിൽ പതിക്കുകയായിരുന്നു. പരുക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഇന്ന് പുലർച്ചെയായിരുന്നു മരണം. വിദേശത്ത് ജോലി ചെയ്തിരുന്ന അരുൺ ഉത്സവത്തിൽ പങ്കെടുക്കാനായിരുന്നു നാട്ടിൽ വന്നത്. അപകട മരണത്തിന് അഞ്ചൽ പൊലീസ് കേസ് എടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. 

Exit mobile version