Site iconSite icon Janayugom Online

കാസർകോട് വൈദ്യുതി പോസ്റ്റിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം

കാസർകോട് വൈദ്യുതി പോസ്റ്റിൽ ബൈക്ക് ഇടിച്ച് ഉണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. വെള്ളരിക്കുണ്ട്മാലോത്ത് മണ്ഡലത്താണ് അപകടം ഉണ്ടായത്. മാലോം കുഴിപ്പനത്തെ വിനയഭവനിൽ വിനയരാജിന്റെ മകൻ വിതുൽ രാജ് (20) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറായിരുന്ന വിതുൽ രാജ് സുഹൃത്തുമായി വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം. വിതുൽ ഓടിച്ച മോട്ടോർസൈക്കിൾ മാലോത്ത് ഭാഗത്ത് നിന്നും പുഞ്ച ഭാഗത്തുള്ള വീട്ടിലേക്ക് യാത്ര ചെയ്യവേ നിയന്ത്രണം വിട്ട് ബൈക്ക് റോഡരികിലെ ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിതുൽ രാജിനെ ഉടൻ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മാലോം സ്വദേശിയായ സിദ്ധാർത്ഥന് സാരമായി പരിക്കേറ്റു. ഇയാളെ കാഞ്ഞങ്ങാട് ഐഷാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Exit mobile version