Site iconSite icon Janayugom Online

കൂടെയുള്ളവരുമായി വാക്ക് തര്‍ക്കം; ആലപ്പുഴയില്‍ യുവാവ് കടലില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു

ആലപ്പുഴ: യുവാവ് കടലില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. തമിഴ്നാട് ആണ്ടകുളം സ്ഥലത്തുനിന്ന് വിനോദസഞ്ചാരത്തിനെത്തിയ എട്ടംഗസംഘത്തിലെ 24 വയസ്സുള്ള ജയകുമാർ എന്ന യുവാവാണ് ആത്മഹത്യക്കായി കടലിൽ ചാടിയത്. എന്നാല്‍ ആലപ്പുഴ കടപ്പുറത്തെ ലൈഫ് ഗാർഡ് ഉടൻ ഇയാളെ രക്ഷപ്പെടുത്തി. ഞായറാഴ്ച ബീച്ചിനു തെക്കുവശം കാറ്റാടിഭാഗത്തായിരുന്നു സംഭവം.

കൂടെയുള്ളവരുമായി വഴക്കിട്ടതിനെ തുടര്‍ന്നാണ് യുവാവ് കടലിലേക്ക് ചാടിയതെന്ന് പൊലീസ് പറഞ്ഞു.
സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ലൈഫ് ഗാർഡായ സന്തോഷ് കടലിൽ ചാടി ഇയാളെ രക്ഷപ്പെടുത്തുകയായിരുന്നു.

Eng­lish Sum­ma­ry: A young man tried to com­mit sui­cide by jump­ing into the sea in Alappuzha
You may like this video also

Exit mobile version