17 കാരിയെ ഷെയർ ചാറ്റിങ് വഴി പരിചയപ്പെട്ടശേഷം നിരവധി തവണ ലൈംഗികമായി പീഡിപ്പിക്കുകയും പെൺകുട്ടിയുടെ കൈവശമുണ്ടായിരുന്ന സ്വർണാഭരണങ്ങൾ കൈക്കലാക്കുകയും ചെയ്ത യുവാവിനെ കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പെരിന്തൽമണ്ണ വെങ്ങാട് സ്വദേശി ഗോകുൽ (20) ആണ് പിടിയിലായത്.
സമൂഹമാധ്യമമായ ഷെയർ ചാറ്റ് വഴിയാണ് പെൺകുട്ടിയെ പ്രതി പരിചയപ്പെട്ടതെന്നും സംസ്ഥാനത്ത് ആദ്യമായാണ് ഷെയർ ചാറ്റ് വഴി ഒരു കുറ്റകൃത്യം നടക്കുന്നതെന്നും കഴക്കൂട്ടം പൊലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് കഴക്കൂട്ടം പൊലീസ് പറയുന്നത്: മലപ്പുറം സ്വദേശിയായ 20 കാരൻ ഷെയർ ചാറ്റ് എന്ന സമൂഹമാധ്യമം ഉപയോഗിച്ച് പെൺകുട്ടിയുമായി അടുപ്പത്തിലായി. ഇയാൾ സ്ഥിരമായി ഇത്തരം പ്രവൃത്തിയിൽ ഏർപ്പെട്ടതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
മാതാപിതാക്കളില്ലാത്ത പെൺകുട്ടികളെ കണ്ടെത്തി അവരുമായി സൗഹൃദം ഉണ്ടാക്കുകയും പിന്നാലെ പെൺകുട്ടികളെ ലൈംഗികമായി ഉപയോഗിച്ചതിനുശേഷം അവരുടെ സ്വർണാഭരണങ്ങൾ കടത്തിക്കൊണ്ടുപോകലുമാണ് പ്രതിയുടെ രീതി. 17കാരിയെ ഒരു മാസം മുമ്പ് പ്രണയം നടിച്ച് കാർ വാടകക്കെടുത്ത് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി കാറിനുള്ളിൽവെച്ച് പീഡിപ്പിച്ചതായും കഴക്കൂട്ടം പൊലീസ് കണ്ടെത്തി.
യുവതിയെ ലൈംഗികമായി പീഡിപ്പിക്കുന്നതിന്റെ സി.സി.ടി.വി കാമറ ദൃശ്യങ്ങളും പൊലീസ് കണ്ടെടുത്തു. പീഡിപ്പിച്ചശേഷം പെൺകുട്ടിയുടെ പക്കലുണ്ടായിരുന്ന മൂന്നര പവൻ സ്വർണാഭരണങ്ങൾ പ്രതി കൈക്കലാക്കിയിരുന്നു. സംഭവത്തിനുശേഷം കരുനാഗപ്പള്ളിയിലെ ജ്യൂസ് കടയിൽ ജോലി ചെയ്ത് വരവെയാണ് കഴക്കൂട്ടം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പാലക്കാട് കൃഷ്ണപുരത്ത് 16 കാരിയെ പീഡിപ്പിച്ച കേസിൽ റിമാൻഡിൽ കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയ ശേഷമാണ് ഗോകുൽ വീണ്ടും പോക്സോ കേസിൽ അറസ്റ്റിലാകുന്നത്.
english summary;A young man was arrested in the case of molesting a minor girl
you may also like this video;