Site iconSite icon Janayugom Online

പത്തനംതിട്ട കൂടലിൽ യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട കൂടലിൽ യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൂടൽ പയറ്റുവിള സ്വദേശി രാജൻ(40) ആണ് കൊല്ലപ്പെട്ടത്. കൂലിപ്പണിക്കാരനായ രാജൻ കനാൽ പുറംപോക്കിലെ പിത്യ സഹോദരിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. പിത്യസഹോദരി രാജന് ഭക്ഷണം തയ്യാറാക്കി വച്ച ശേഷം മറ്റൊരു വീട്ടിലാണ് ഉറങ്ങുന്നത്. ഇന്ന് രാവിലെ പതിവ് പോലെ മടങ്ങിയെത്തിയപ്പോഴാണ് രാജനെ ശരീരമാസകലം കുത്തേറ്റ് മരിച്ച നിലയിൽ കാണപ്പെട്ടത്. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ കൂടൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാജൻ്റെ സുഹൃത്തും സമീപവാസി യുമായ അനി എന്ന ആൾ ഒളിവിലാണ്. മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

Exit mobile version