Site iconSite icon Janayugom Online

ശബരിമലയിൽ തീർത്ഥാടനത്തിനെത്തിയ യുവാവ് കുഴഞ്ഞുവീണ് മരി ച്ചു

ശബരിമലയിൽ തീർത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു. തമിഴ്നാട് തിരുവള്ളൂർ സ്വദേശി ജഗൻ സമ്പത്ത് (30) ആണ് മരിച്ചത്. നീലിമലയ്ക്കും അപ്പാച്ചിമേടിനുമിടയ്ക്ക് കുഴഞ്ഞു വീണത്. ഉടൻ തന്നെ അപ്പാച്ചിമേട്ടിലെ അടിയന്തരവൈദ്യസഹായ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നട തുറന്നതിന് ശേഷം പത്തൊമ്പതാമത്തെ മരണമാണ് സന്നിധാനത്ത് നിന്ന് റിപ്പോർട്ട് ചെയ്യുന്നത്. 

Exit mobile version