തൃശൂർ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ അനസ്തേഷ്യ നൽകിയ യുവാവ് മരിച്ചു. കുറ്റിച്ചിറ സ്വദേശി സിനീഷ്(34) ആണ് മരിച്ചത്. ഹെർണിയ ഓപ്പറേഷന് അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് സിനീഷിന്റെ ബന്ധുക്കൾ അറിയിച്ചു.
ചാലക്കുടി താലൂക്ക് ആശുപത്രിയിൽ അനസ്തേഷ്യ നൽകിയ യുവാവ് മരിച്ചു

