Site iconSite icon Janayugom Online

ആലപ്പുഴയില്‍ മത്സ്യബന്ധനത്തിന് പോയ യുവാവ് മരിച്ചു

സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഒരു മരണം. ആലപ്പുഴ ഹരിപ്പാട് മത്സ്യബന്ധനത്തിന് പോയ യുവാവ് മരിച്ചു. ഹരിപ്പാട് പള്ളിപ്പാട് സ്വദേശി സ്റ്റീവ് (23) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ആണ് സംഭവം. വള്ളം മറിഞ്ഞ് അപകടത്തില്‍ പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കള്‍ രക്ഷപ്പെട്ടു.
അതേസമയം കേരള തീരത്ത് 31/05/2025 രാവിലെ 11.30 വരെ 2.7 മുതൽ 3.9 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. താഴെ പറയുന്ന പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത ആവശ്യമാണ്.

Exit mobile version