Site iconSite icon Janayugom Online

സരയു നദിക്കുള്ളിലൂടെ ഷര്‍ട്ടിടാതെ ബൈക്കോടിച്ച് യുവാവിന്റെ അഭ്യാസപ്രകടനം

സരയും നദിയിലൂടെ ബൈക്കില്‍ അഭ്യാസപ്രകടനം നടത്തിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി. അയോധ്യയിലെ സരയു നദിയിലൂടെ ഷര്‍ട്ടിടാതെയാണ് യുവാവ് ബൈക്കോടിച്ചത്. നദിക്കരയില്‍ ആളുകള്‍ കുളിക്കുന്നതിനിടെയാണ് സംഭവം. ഹെല്‍മറ്റ് ധരിക്കാതെ സ്റ്റണ്ട് ബൈക്കിങ് നടത്തിയതിന് യുവാവിനെതിരെ കേസെടുത്ത പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. അഭ്യാസപ്രകടനം നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സുഹൃത്തുക്കളാണ് ഫോണില്‍ ചിത്രീകരിച്ചത്. ഇത് പിന്നീട് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയായിരുന്നു. അയോധ്യ പൊലീസാണ് യുവാവിനെതിരെ കേസെടുത്തത്. 

Eng­lish Summary:A young man’s exer­cise by rid­ing a bike shirt­less through the Sarayu river
You may also like this video

Exit mobile version