Site iconSite icon Janayugom Online

വിവാഹം ചെയ്യാന്‍ വരനെ ഓടിക്കുന്ന യുവതി; വീഡിയോ വൈറല്‍

വിവാഹം ചെയ്യണമെന്ന് ആവിശ്യപ്പെട്ട് യുവതി യുവാവിനെ ഓടിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ബിഹാറിലെ നവാടയിലെ ഭഗത് സിംഗ് ചൗക്കിലാണ് സംഭവം. യുവതി മാതാപിതാക്കള്‍ക്കൊപ്പം ചന്തയിലെത്തിയതാണ്. അപ്പോഴാണ് വിവാഹം നിശ്ചയിക്കപ്പെട്ട യുവാവിനെ
കണ്ടത്. യുവാവിനോട് വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടു. പ്രശ്‌നങ്ങള്‍ തുടങ്ങിയതോടെ നാട്ടുകാരും ചുറ്റും കൂടി. യുവാവ് ഓടി രക്ഷപെടാനുള്ള ശ്രമങ്ങള്‍ നടത്തുന്നത് കാണാം. 

യുവാവിന് പിന്നാലെ യുവതിയും ഓടി. യുവാവിന്റെ കൈയില്‍ പിടിച്ച് തന്നെ വിവാഹം ചെയ്യൂ എന്ന് യുവതി അപേക്ഷിക്കുന്നതും വീഡിയോയില്‍ കാണാം. യുവതിയുടെ കൈയില്‍ നിന്ന് പിടിവിട്ട് രക്ഷപെടാനുള്ള ശ്രമങ്ങളാണ് യുവാവ് നടത്തുന്നത്. മൂന്ന് മാസം മുമ്പാണ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നതെന്ന് യുവതിയുടെ ബന്ധുക്കള്‍ പറഞ്ഞു. സ്ത്രീധനമായി ഒരു ബൈക്കും 50,000 രൂപയും വാങ്ങുകയും ചെയ്തു. എന്നാല്‍, വിവാഹ തീയതി അടുത്തതോടെ വിവാഹം നീട്ടവയ്ക്കണമെന്ന് യുവാവ് ആവശ്യപ്പെടുന്നത്. 

യുവാവിന്റെ ബന്ധുക്കള്‍ വിവാഹം നീട്ടുന്നതിനായി ഒഴിവ് കഴിവുകള്‍ പറഞ്ഞു കൊണ്ടേയിരിക്കുകയായിരുന്നുവെന്നും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞു. സ്ഥലത്ത് എത്തിയ പൊലീസ് ഇരു കൂട്ടരെയും വനിത പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും യുവതിക്കും യുവാവിനും കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. തുടര്‍ന്ന് ഇരുകൂട്ടരും വിവാഹത്തിന് സമ്മതിക്കുകയായിരുന്നു. പൊലീസ് സ്റ്റേഷന് സമീപം തന്നെയുള്ള ക്ഷേത്രത്തില്‍ വച്ച് വിവാഹവും നടന്നു.

Eng­lish Summary:A young woman chas­ing a groom to get mar­ried; The video went viral
You may also like this video

Exit mobile version