Site iconSite icon Janayugom Online

സിനിമ കാണുന്നതിനിടെ യുവതിയെ എലി കടിച്ചു; തീയേറ്റർ ഉടമ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

ratrat

സിനിമ തിയേറ്ററിലിരുന്ന് സിനിമ കാണുന്നതിനിടെ എലിയുടെ കടിയേറ്റ് യുവതിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി. ഗുവാഹത്തിയിലെ സിനിമാ ഹാൾ അധികൃതരോടാണ് ഉപഭോക്തൃ കോടതി ഉത്തരവിട്ടത്. 2018ലാണ് സംഭവം നടന്നത്. രാത്രി 9 മണിക്കുള്ള ഷോയ്ക്കാണ് ഇവർ തിയറ്ററിലെത്തിയത്.
സിനിമ കാണാന്‍ കുടുംബത്തോടൊപ്പം എത്തിയ യുവതിയുടെ കാലിലാണ് എലി കടിച്ചത്. സംഭവമറിഞ്ഞ തിയേറ്റര്‍ അധികൃതര്‍ പ്രാഥമിക ശുശ്രൂശ പോലും നല്‍കിയില്ലെന്നും ആശുപത്രിയില്‍ എത്തിച്ചില്ലെന്നും പരാതിയില്‍ പറയുന്നു. 

50 കാരിയായ സ്ത്രീക്ക് തിയേറ്റര്‍ ഉടമകള്‍ 60000 രൂപയാണ് നഷ്ടപരിഹാരമായി നനൽകണം. ഇവർക്കുണ്ടായ മാനസിക പീഡനത്തിന് 40,000 രൂപയും വേദനക്കും കഷ്ടപ്പാടിനും 20,000 രൂപയുമാണ് നൽകേണ്ടത്. കാംരൂപ് ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനാണ് ഭംഗഡിലെ ഗലേരിയ സിനിമ അധികൃതരോട് സ്ത്രീക്ക് നഷ്ടപരിഹാരം നൽകാൻ കോടതി ആവശ്യപ്പെട്ടത്. മെഡിക്കൽ ബില്ലിനായി 2,282 രൂപയും ചെലവിനായി 5,000 രൂപയും വേറെ നൽകണമെന്ന് കോടതി നിർദേശിച്ചു. 

Eng­lish Summary;A young woman was bit­ten by a rat while watch­ing a movie; The court ordered the the­ater own­er to pay compensation
You may also like this video

Exit mobile version