Site iconSite icon Janayugom Online

നിര്‍ത്തിയിട്ടിരുന്ന ബസില്‍ വെച്ച് യുവതിയെ ബലാത്സംഗം ചെയ്തു; പ്രതിയ്ക്കായുള്ള തിരച്ചിൽ തുടരുന്നു

മഹാരാഷ്ട്രയിലെ പുനെയില്‍ ബസ് സ്റ്റാന്റില്‍ നിര്‍ത്തിയിട്ടിരുന്ന ബസില്‍ വച്ച് യുവതിയെ അജ്ഞാതന്‍ ബലാത്സംഗം ചെയ്തു. പുനെയിലെ സ്വര്‍ഗേറ്റ് ബസ് സ്റ്റാന്റില്‍ നിര്‍ത്തിയിട്ടിരുന്ന എംഎസ്ആര്‍ടിസി ബസിനുള്ളിൽ വെച്ചാണ് ലൈംഗിക അതിക്രമം നടന്നത്. ചൊവ്വാഴ്ച വെളുപ്പിനാണ് സംഭവം. പൊലീസ് സ്റ്റേഷനില്‍ നിന്ന് 100 മീറ്റര്‍ മാത്രം അകലെയുള്ള ബസ് സ്റ്റാന്റില്‍ യുവതി ബസ് കാത്ത് നില്‍ക്കുകയായിരുന്നു. അപ്പോള്‍ ഒരാള്‍ എവിടെ പോകുകയാണെന്ന് ചോദിക്കുകയും അവിടെ നിർത്തിയിട്ടിരിക്കുന്ന ബസ് യുവതിക്ക് പോകേണ്ട സ്ഥലത്തേക്കാണെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയുമായിരുന്നു. അക്രമി പറഞ്ഞ ബസ് പാര്‍ക്ക് ചെയ്തിരുന്ന സ്ഥലത്ത് തീരെ വെളിച്ചമുണ്ടായിരുന്നില്ല. താന്‍ ബസിനുള്ളില്‍ നിന്ന് നിലവിളിച്ചെങ്കിലും ആരും രക്ഷിക്കാനെത്തിയില്ലെന്നും യുവതി പറഞ്ഞു. 

സംഭവം അങ്ങേയറ്റം നിര്‍ഭാഗ്യകരവും, ദുഃഖകരവും, പ്രകോപനപരവുമാണെന്ന് ഉപമുഖ്യമന്ത്രി അജിത് പവാര്‍ പറഞ്ഞു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തി പോലീസിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും പവാര്‍ കൂട്ടിച്ചേര്‍ത്തു. സിസിടിവിയില്‍ പ്രതിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. പ്രതിയ്ക്കായുള്ള തെരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി. സംഭവത്തില്‍ ബസ് സ്റ്റാന്റില്‍ മതിയായ സുരക്ഷാ സൗകര്യങ്ങള്‍ ഒരുക്കാത്ത അധികൃതര്‍ക്കെതിരെയും വ്യാപകമായി വിമര്‍ശനം ഉയരുന്നുണ്ട്.

Exit mobile version