ആള്‍മാറാട്ടം നടത്തി യുവാവിൽ നിന്ന് 68 ലക്ഷം രൂപ തട്ടിയെടുത്തശേഷം ഒളിവില്‍പോയ യുവതി പാലക്കാട് ടൗണ്‍ സൗത്ത് പൊലീസിന്റെ പിടിയിൽ. മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ പയ്യനെടം കുണ്ടുതൊട്ടികയില്‍ മുബീനയാണ് എറണാകുളത്തുവെച്ച് പൊലീസ് അറസ്റ്റ് ചെയ്തത്.
താന്‍ ആരംഭിക്കുന്ന സ്വകാര്യ ആശുപത്രിയില്‍ പാര്‍ട്ണറാക്കാമെന്നും മനിശ്ശീരിമനയിലെ ബ്രഹ്‌മദത്തന്‍ നമ്പൂതിരിപ്പാടിന്റെ ഏകമകളാണെന്നും പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഡോക്ടറാണെന്നും പറഞ്ഞാണ് ഇവർ പാലക്കാട് കാവില്‍പ്പാട്ടെ പൂജാരിയിൽ നിന്ന് പണം തട്ടിയത്. എന്നാല്‍ ഇവര്‍ വ്യാജ ഡോക്ടര്‍ ചമഞ്ഞ് പണം തട്ടുകയായിരുന്നു വെന്നും ഒന്‍പതാം ക്ലാസ് യോഗ്യതയാണ് മുബീനയ്ക്കുള്ളതെന്നും പൊലീസ് കണ്ടെത്തി.
2023ൽ രജിസ്റ്റർ ചെയ്ത കേസിൽ രണ്ട് വര്‍ഷമായി ഇവര്‍ ഒളിവിലായിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തിലാണ് എറണാകുളത്തില്‍ നിന്നും ഇവരെ പിടികൂടിയത്. അറസ്റ്റ് ചെയ്ത സമയം മുബീനയുടെ പക്കല്‍ ഒരുലക്ഷത്തോളം രൂപയും സ്വര്‍ണാഭരണങ്ങളുമുണ്ടായിരുന്നു. അവരുടെ സഹായിയും രണ്ടാം പ്രതിയുമായ ശ്യാം സന്തോഷിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

