Site icon Janayugom Online

മലപ്പുറത്ത് കാപ്പ നിയമം ലംഘിച്ച യുവാവ് അറസ്റ്റില്‍

മലപ്പുറത്ത് കാപ്പ നിയമം ലംഘിച്ച യുവാവ് അറസ്റ്റില്‍. കോഡൂര്‍ സ്വദേശി ഷംനാദ് ആമിയനെയാണ് (25) താനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ജില്ലയില്‍ വിവിധ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരേ വധശ്രമം, മോഷണം, വഞ്ചന, തട്ടിക്കൊണ്ടുപോകല്‍ എന്നിവയടക്കം കേസുകള്‍ നിലവിലുണ്ട്. ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തൃശ്ശൂര്‍ റെയ്ഞ്ച് ഡിഐജിയുടെ ഉത്തരവുപ്രകാരമായിരുന്നു കാപ്പ ചുമത്തിയത്.

Eng­lish Summary:A youth was arrest­ed for vio­lat­ing Kap­pa law in Malappuram

You may also like this video

Exit mobile version