കോവിഡ് വാക്‌സിനേഷന് കോവിന്‍ പോര്‍ട്ടലില്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട കേസില്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
വാക്‌സിനേഷനായി പാസ്‌പോര്‍ട്ട് ഡ്രൈവിങ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് ഉള്‍പ്പെടെ ഒമ്പത് തിരിച്ചറിയല്‍ രേഖകളില്‍ ഏതെങ്കിലും ഒന്നു മാത്രമേ ആവശ്യമുള്ളൂ എന്ന് സത്യവാങ്മൂലത്തില്‍ കേന്ദ്രം വ്യക്തമാക്കി. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, സൂര്യ കാന്ത് എന്നിവരുള്‍പ്പെട്ട ബെഞ്ച് സത്യവാങ്മൂലം പരിഗണിച്ച് കേസ് തീര്‍പ്പാക്കി.
english summary; Aadhaar card is not mandatory for vaccination
you may also like this video;