Site iconSite icon Janayugom Online

ആധാര്‍ ദുരുപയോഗം ചെയ്താല്‍ ഒരു കോടി പിഴ

ആധാര്‍ ദുരുപയോഗം ചെയ്താല്‍ ഒരു കോടി രൂപ വരെ പിഴ ചുമത്താനും നിയമനിര്‍മ്മാണ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിന് യുണിക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് കേന്ദ്രം അധികാരം നല്‍കി. ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം കേന്ദ്രം പുറത്തിറക്കി.

2019 ലെ ആധാര്‍ നിയമത്തിന് അനുസൃതമായാണ് 10 വര്‍ഷത്തില്‍ കുറയാതെ പ്രവര്‍ത്തി പരിചയമുളള കേന്ദ്ര സര്‍ക്കാരിലെ ജോയിന്റ് സെക്രട്ടറി തല ഉദ്യോഗസ്ഥാനായിരിക്കും പരാതികള്‍ പരിശോധിച്ച് തീരുമാനം എടുക്കുക. മറ്റൊരാളുടെ ബയോമെട്രിക്ക് വിവരങ്ങള്‍ ചോര്‍ത്തുന്നതും കുറ്റമാണ്. ഇതിന് മൂന്ന് വര്‍ഷം തടവും 10,000 രൂപ പിഴയും ഈടാക്കും.

പരാതി പരിഹാര ഉദ്യോഗസ്ഥന് പത്ത് വര്‍ഷത്തെയെങ്കിലും സര്‍വീസ് വേണം. നിയമം, മാനേജ്മെന്റ്, ഐ.ടി, വാണിജ്യം, െഎന്നീ വിഷയങ്ങളിലൊന്നിലെങ്കിലും മൂന്നു വര്‍ഷത്തെ വിദഗ്ധ പരിചയമുണ്ടായിരിക്കണം.

പിഴ അടയ്ക്കാത്തവരുടെ സ്വത്ത് കണ്ടുകെട്ടാനും നിര്‍ദേശിക്കാം. നടപടിക്ക് മുൻപ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ആരോപണവിധേയര്‍ക്ക് വിശദീകരണം നല്‍കാൻ അവസരം നല്‍കുകയും വേണം.

ENGLISH SUMMARY: Aad­haar Vio­la­tions, Impose Fines Up To Rs 1 Crore

YOU MAY ALSO LIKE THIS VIDEO

Exit mobile version