Site icon Janayugom Online

ആധാര്‍ വിവരങ്ങള്‍ പുതുക്കണം

പത്തുവര്‍ഷത്തിന് മുമ്പ് ആധാര്‍ എടുത്തവര്‍ വ്യക്തിഗത വിവരങ്ങള്‍ പുതുക്കണമെന്ന് യൂണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി (യുഐഡിഎഐ). പേര്, മൊബൈല്‍ നമ്പര്‍, വിലാസം എന്നിവയാണ് പുതുക്കി നല്‍കേണ്ടത്. പതിനഞ്ചുവയസ് പിന്നിട്ടവരും വിവരങ്ങള്‍ വീണ്ടും നല്‍കണം.
വിവരങ്ങള്‍ നിര്‍ബന്ധമായും പുതുക്കേണ്ടതുണ്ടോ എന്നത് സംബന്ധിച്ച് വ്യക്തതയില്ല. പല വിലാസങ്ങളില്‍ ഒന്നിലധികം ആധാര്‍ ലഭിച്ച സംഭവങ്ങള്‍ വിവാദമായിരുന്നു. സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡി ഉള്‍പ്പെടെ പല സൗജന്യങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാണ്. എന്നാല്‍ നിരവധി സംസ്ഥാനങ്ങളില്‍ ഇത്തരം വ്യാജ ആധാര്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് സൗജന്യങ്ങള്‍ കരസ്ഥമാക്കുന്നതും വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെയാണ് ആധാര്‍ പുതുക്കാന്‍ കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ഓണ്‍ലൈനായും ആധാര്‍ സെന്ററുകളില്‍ എത്തിയും വിവരങ്ങള്‍ പുതുക്കാം. പുതുക്കല്‍ നടപടിക്ക് ശേഷം നിരവധി അനധികൃത കാര്‍ഡുകള്‍ അസാധുവാകുമെന്നാണ് കേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍. 

Eng­lish Sum­ma­ry: Aad­har infor­ma­tion should be updated

You may like this video also

Exit mobile version