ശിവസേനയില്‍ രാഷ്ട്രീയ സംഘര്‍ഷം രൂക്ഷമായിരിക്കെ പാര്‍ട്ടിവിട്ട് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഏക്‌നാഥ് ഷിന്‍ഡെയെ വെല്ലുവിളിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകനും മഹാരാഷ്ട്ര ടൂറിസം മന്ത്രിയുമായ ആദിത്യ താക്കറെ. മുംബൈയില്‍ നടന്ന പൊതു യോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരും ഞങ്ങളും തെറ്റാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ ശിവസേനയില്‍നിന്ന് പുറത്തു പോയി ധൈര്യമായി തെരഞ്ഞെടുപ്പിനെ നേരിടണം ‑ആദിത്യ താക്കറെ വെല്ലുവിളിച്ചു.
ആളുകള്‍ തങ്ങളുടെ കൂടെയാണെന്നതിന്റെ തെളിവാണ് ഇവിടെ കൂടിയിട്ടുള്ള ജനങ്ങളെന്നും ഇത്തരമൊരു സാഹചര്യത്തില്‍ വിമത എംഎല്‍എമാര്‍ക്ക് ഒരിക്കലും മുംബൈയില്‍ പ്രചാരണം നടത്താന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സത്യവും നുണയും തമ്മിലുള്ള പോരാട്ടമാണിത്. വിമത എംഎല്‍എമാര്‍ ചെയ്ത വഞ്ചന ഒരിക്കലും മറക്കില്ല. ഈ പോരാട്ടത്തില്‍ ശിവസേന തന്നെ വിജയിക്കും- ആദിത്യ താക്കറെ പറഞ്ഞു.
മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡി സര്‍ക്കാരിലെ എന്‍സിപി, കോണ്‍ഗ്രസ് സഖ്യവുമായുള്ള വിയോജിപ്പിനെ തുടര്‍ന്ന് ഏക്‌നാഥ് ഷിന്‍ഡെ ഉള്‍പ്പടെയുള്ള ശിവസേനയിലെ 16 എംഎല്‍എമാര്‍ അസമിലെ വിമത കാമ്പില്‍ തുടരുകയാണ്. തങ്ങള്‍ക്ക് 40ഓളം എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് ഷിന്‍ഡെയുടെ അവകാശവാദം. വിമത ക്യാമ്പിലെ 20 എംഎല്‍എമാര്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി ബന്ധപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.
English summary; “If You Have The Guts…”: Aaditya Thackeray’s Open Challenge To Rebels
You may also like this video;