തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗദാനങ്ങള്‍ ഓരോന്നായി പാലിച്ച് പഞ്ചാബ് ഭരിക്കുന്ന ആം ആദ്മി സര്‍ക്കാര്‍. പഞ്ചാബില്‍ ഭരണത്തിലിരുന്ന കോണ്‍ഗ്രസിനേയും,ബിജെപിയേയും പരാജയപ്പെടുത്തിയാണ് ആംആദ്മി അധികാരത്തില്‍ എത്തിയത്.
ആംആദ്മി സര്‍ക്കാര്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ ജൂലൈ 1 മുതല്‍ എല്ലാ വീട്ടിലും 300 യൂണിറ്റ് സൗജന്യ വൈദ്യുതി നല്‍കുമെന്ന് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഭഗവന്ത് മാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇന്ന് ഒരു മാസം തികയ്ക്കുന്നതിനിടെയാണ് വമ്പന്‍ പ്രഖ്യാപനം.ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനത്തെ സൂചിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ ചൊവ്വാഴ്ച സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ഒരു നല്ല വാര്‍ത്ത നല്‍കുമെന്ന് പറഞ്ഞിരുന്നു.
ഞങ്ങളുടെ പ്രിയ നേതാവും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളുമായി ഒരു അത്ഭുതകരമായ കൂടിക്കാഴ്ച നടത്തി. വൈകാതെ പഞ്ചാബിലെ ജനങ്ങള്‍ക്ക് സന്തോഷവാര്‍ത്ത നല്‍കുമെന്ന് ഭഗവന്ത് മാന്‍ പഞ്ചാബിയില്‍ ട്വീറ്റില്‍ കുറിച്ചു. എല്ലാ വീട്ടിലും 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നല്‍കുക എന്നത് പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആം ആദ്മി പാര്‍ട്ടി നല്‍കിയ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു.
ഇപ്പോള്‍ 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി വിതരണം ചെയ്യുന്നതിനിടയില്‍, സംസ്ഥാനത്ത് മിച്ച വൈദ്യുതി ഉല്‍പാദനമുണ്ടായിട്ടും, നീണ്ട പവര്‍ കട്ട് ഏര്‍പ്പെടുത്തുകയും നിരവധി ആളുകള്‍ക്ക് ബില്ലുകള്‍ പെരുപ്പിച്ച് നല്‍കുകയും ചെയ്യുന്നുവെന്ന് എ എ പി കണ്‍വീനറും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ പറഞ്ഞിരുന്നു. തെറ്റായ ബില്ലുകള്‍ ജനങ്ങള്‍ക്ക് നല്‍കുന്നതിനാല്‍ ആളുകള്‍ക്ക് പണം അടയ്ക്കാന്‍ സാധിക്കുന്നില്ല. ഇതേ തുടര്‍ന്ന് പല ഗ്രാമങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കേണ്ടിവന്നു. ഇത്തരക്കാര്‍ വൈദ്യുതി മോഷ്ടിക്കുന്നതിലേക്ക് കടന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം, ഡല്‍ഹിയില്‍ എ എ പി സര്‍ക്കാര്‍ പ്രതിമാസം 200 യൂണിറ്റ് സൗജന്യ വൈദ്യുതി നല്‍കുന്നുണ്ട്. തെരഞ്ഞെടുപ്പിലെ എ എ പിയുടെ പ്രധാന പ്രചാരണ അജണ്ട കൂടിയായിരുന്ന വാതില്‍പ്പടി റേഷന്‍ വിതരണ പദ്ധതി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
നേരത്തെ മാര്‍ച്ച് 19 ന്, തന്റെ ആദ്യ ക്യാബിനറ്റ് മീറ്റിംഗിന്റെ ആദ്യ തീരുമാനത്തില്‍, പോലീസ് വകുപ്പിലെ 10,000 ഉള്‍പ്പെടെ വിവിധ സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളില്‍ 25,000 ജോലി ഒഴിവുകള്‍ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ മാസം നടന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്, ശിരോമണി അകാലിദള്‍-ബഹുജന്‍ സമാജ് പാര്‍ട്ടി സഖ്യത്തെയും ബി ജെ പി — പഞ്ചാബ് ലോക് കോണ്‍ഗ്രസ്-എസ്എഡി സഖ്യത്തെയും തകര്‍ത്തുക്കൊണ്ടാണ് ആം ആദ്മി സര്‍ക്കാര്‍ പഞ്ചാബില്‍ അധികാരത്തിലേറിയത്. സംസ്ഥാനത്ത് അധികാരത്തിലിരുന്ന കോണ്‍ഗ്രസിന് 117 അംഗ നിയമസഭയില്‍ 18 സീറ്റ് നേടിയപ്പോള്‍ എഎപി 92 സീറ്റുകള്‍ നേടി.
English Summary:Aam Aadmi Party fulfills election promise in Punjab
You may also like this video: