Site iconSite icon Janayugom Online

പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി മുന്നില്‍

പഞ്ചാബില്‍ ആദ്യഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് തുടരുന്നത്. നാല് സീറ്റില്‍ കോണ്‍ഗ്രസും മൂന്നിടത്ത് എഎപിയുമാണ് ലീഡ് ചെയ്യുകന്നത്. 117 നിയമസഭാമണ്ഡലങ്ങളിലാണ് പഞ്ചാബില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കിയ സൂചന പ്രകാരം ആം ആദ്മിയുടെ മുന്നേറ്റമാണ് പഞ്ചാബില്‍ കാണാന്‍ കഴിയുന്നത്. അതേസമയം പഞ്ചാബില്‍ ഫലം വന്നതിനു പിന്നാലെ കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം ചേരുമെന്ന് കോണ്‍ഗ്രസ് തലവന്‍ നവജ്യോത് സിങ് സിദ്ദു അറിയിച്ചു.

പഞ്ചാബിനു പുറമെ രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നി സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് ഒറ്റയ്ക്കാണ് ഭരിക്കുന്നത്. മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും ഭരണസഖ്യത്തില്‍ തുടരുന്നു. മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്റെ പഞ്ചാബ് ലോക് കോണ്‍ഗ്രസുമായുണ്ടാക്കിയ സഖ്യത്തിന്റെ പ്രതീക്ഷയിലാണ് ബിജെപി.

Eng­lish Summary:Aam Aad­mi Par­ty leads in Punjab
You may also like this video

Exit mobile version