രാജ്യസഭയില്‍ നിന്ന് സസ്പെന്‍റ് ചെയ്ത നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് ആംആദ്മി പാര്‍ട്ടി എംപി രാഘവ് ഛദ്ദ.സഭാ നടപടികള്‍ തടസ്സപ്പെടുത്തിയെന്നും പ്രിവിലേജ് കമ്മിറ്റിയിലേക്ക് നിര്‍ദ്ദേശിച്ച അഞ്ച് എംപിമാരില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങിയില്ലെന്നും ആരോപിച്ചാണഅ ഛദ്ദയെ സസ്പെന്‍റ് ചെയ്തത്. ബില്ലിന്മേല്‍ നടന്ന ചര്‍ച്ചയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ വാദങ്ങള്‍ ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി നല്‍കുമെന്ന് ബിജെപി വാഗ്ദാനങ്ങള്‍ നിരത്തി നല്‍കിയ മറുപടി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയായിരുന്നു സസ്പെന്‍ഷന്‍.
തന്റെ സസ്‌പെന്‍ഷന്‍ താന്‍ പ്രതിനിധാനം ചെയ്യുന്ന പഞ്ചാബിലെ ജനങ്ങളുടെ മൗലികാവകാശ ലംഘനമാണെന്ന് കാണിച്ചാണ് ഛദ്ദയുടെ ഹരജി. ബംഗ്ലാവ് തിരിച്ചുപിടിച്ച് ഫ്‌ളാറ്റ് നല്‍കിയ രാജ്യസഭ സെക്രട്ടറിയേറ്റിന്റെ നടപടി ചോദ്യം ചെയ്ത് ഛദ്ദ സമര്‍പ്പിച്ച ഹരജി ദല്‍ഹി ഹൈകോടതി തള്ളിയതിന് ശേഷമാണ് സസ്‌പെന്‍ഷനെതിരെ സെക്രട്ടേറിയറ്റിനെ എതിര്‍കക്ഷിയാക്കി ഛദ്ദ സുപ്രീം കോടതിയെ സമര്‍പ്പിച്ചത്. ഡല്‍ഹി സര്‍വീസസ് ബില്ലുമായി ബന്ധപ്പെട്ട പ്രമേയത്തില്‍ ബിജെപിയുടെ എസ് ഫാങ്നന്‍ കൊന്യാക്, നര്‍ഹരി അമിന്‍, സുധാംശു ത്രിവേദി, എഐഎഡിഎംകെയിലെ എം. തമ്പിദുരൈ, ബിജെഡിയുടെ സസ്മിത് പത്ര എന്നീ അഞ്ച് എം.പി.മാരുടെ ഒപ്പ് വ്യാജമായി ചമച്ചെന്നാരോപിച്ചാണ് രാഘവ് ഛദ്ദയെ ഓഗസ്റ്റില്‍ രാജ്യസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത്.
രാഘവ് ഛദ്ദയുടെ നടപടി അധാര്‍മ്മികമാണെന്ന് ആരോപിച്ച് ബി.ജെ.പിയുടെ പിയൂഷ് ഗോയലാണ് സസ്‌പെന്‍ഷന്‍ പ്രമേയം അവതരിപ്പിച്ചത്.എന്നാല്‍ ഒരു സഭാ സമ്മേളനത്തിന്റെ അവശേഷിക്കുന്ന കാലയളവിലേക്കായിരിക്കണം സസ്‌പെന്‍ഷന്‍ എന്ന് രാജ്യസഭയുടെ 256ാം ചട്ടത്തിലുണ്ടെന്ന് ഛദ്ദ സുപ്രീം കോടതിയില്‍ ബോധിപ്പിച്ചു. മഹാരാഷ്ട്ര സഭയില്‍ നിന്ന് 12 എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്ത നടപടി റദ്ദാക്കിയ 2022ലെ സുപ്രീംകോടതി വിധി ഛദ്ദ കോടതിയില്‍ ചൂണ്ടിക്കാട്ടി.
English Summary
Aam Aadmi Party MP approached the Supreme Court against the suspended action from the Rajya Sabha
You may also like this video: