പഞ്ചാബിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്ത് പിടിച്ച് ഭരണംസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ആംആദ്മി പാര്‍ട്ടി. അതിനായുള്ള പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. പഞ്ചാബിലെ ചരിത്രം വിജയം ഗുജറാത്തില്‍ ആവര്‍ത്തിക്കാന്‍ തന്നെയാണ് പാര്‍ട്ടിയുടെ തീരുമാനം
ഒരു സമയം ഒരു ലക്ഷ്യം എന്ന തന്ത്രമാണ് എഎപി പയറ്റുന്നത്. ഈ വര്‍ഷം ഇനിയുള്ളത് ഗുജറാത്തും ഹിമാചല്‍ പ്രദേശുമാണ്. രണ്ടിടത്തും എഎപി വേരുറപ്പിക്കുന്നുണ്ട്. ഇതില്‍ ഗുജറാത്തിനാണ് വന്‍ പ്രാധാന്യം. നേരത്തെ തന്നെ ഇവിടെ നിന്ന് അനുകൂല ഫലങ്ങളാണ് എഎപിക്ക് ലഭിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ പന്ത്രണ്ട് ശതമാനത്തോളം വോട്ട് അവര്‍ പിടിച്ചിരുന്നു. കോണ്‍ഗ്രസില്‍ പ്രതീക്ഷ നഷ്ടപ്പെട്ട നേതാക്കള്‍ എല്ലാം എഎപിയിലേക്ക് പോകാന്‍ റെഡിയായി നില്‍ക്കുകയാണ്. ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടലിനാണ് അരവിന്ദ് കെജ്രിവാള്‍ ഒരുങ്ങുന്നത്.
അതിനായി ഇറക്കുന്നത് പഞ്ചാബ് പിടിച്ച ചാണക്യനെ തന്നെയാണ്. ഗുജറാത്തില്‍ ശക്തമായ പ്രതിപക്ഷം ഇല്ലാതെയാണ് ബിജെപി വളര്‍ന്നത്. എന്നാല്‍ എഎപിയിലൂടെ ആ സാധ്യത ശക്തമായിരിക്കുകയാണ്. ഗുജറാത്തില്‍ ഒരു വര്‍ഷം മുമ്പ് തന്നെ എഎപി പ്രവര്‍ത്തനം തുടങ്ങിയിരുന്നു. പഞ്ചാബിലെ പോലെ ഗുജറാത്തിലും പ്രവര്‍ത്തനം നടത്തി സംസ്ഥാനം പിടിക്കാന്‍ സന്ദീപ് പഥക്കിനെയാണ് അരവിന്ദ് കെജ്രിവാള്‍ ചുമതലപ്പെടുത്തിയത്. ദില്ലി ഐഐടിയിലെ മുന്‍ പ്രൊഫസറാണ് പഥക്. പഞ്ചാബ് എഎപി പിടിക്കാന്‍ കാരണം അദ്ദേഹത്തിന്റെ ചാണക്യ തന്ത്രങ്ങളാണ്. കെജ്രിവാളും ഭഗവന്ത് മന്നും ചേര്‍ന്ന് ഇവിടെ തിരഞ്ഞെടുപ്പ് പോര് ആരംഭിക്കും.
തിരംഗ യാത്രയാണ് എഎപിയുടെ ആദ്യ പരിപാടി. അഹമ്മദാബാദിന്റെ കിഴക്കന്‍ മേഖലകളിലാണ് ഈ യാത്ര ആരംഭിക്കുന്നത്. ഈ മേഖലയിലാണ് പാട്ടീദാറുകള്‍ ധാരാളമുള്ളത്. ഒപ്പം ഹിന്ദി സംസാരിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുമുണ്ട്. മധ്യ‑പിന്നോക്ക‑വിഭാഗം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. എഎപിയുടെ രാഷ്ട്രീയത്തിന് ഏറ്റവും യോജിച്ച വോട്ടുബാങ്കാണിത്. പാട്ടീദാറുകള്‍ കോണ്‍ഗ്രസിനെ ഇപ്പോള്‍ വിശ്വസിക്കുന്നില്ല. അവര്‍ക്ക് ബിജെപി നേരിടാന്‍ ഒരു നേതാവിനെ ആവശ്യമാണ്. എഎപിക്ക് ആ പ്രതീക്ഷ നല്‍കാനാണ് പഞ്ചാബിലെ തരംഗം ഗുജറാത്തിലും ആവര്‍ത്തിക്കും. തന്റെ വരവിന് മുമ്പ് ഗുജറാത്തില്‍ ഗ്രൗണ്ട് വര്‍ക്ക് തുടക്കാന്‍ സന്ദീപ് പഥക്കിനോട് അരവിന്ദ് കെജ്രിവാള്‍ നിര്‍ദേശിച്ചിട്ടുണ്ട്.
പഞ്ചാബില്‍ മൂന്ന് വര്‍ഷത്തോളമാണ് പഥക് പിന്നണിയില്‍ നിന്ന് പ്രവര്‍ത്തിച്ചത്. ഏറ്റവും കഠിനമായ അധ്വാനമായിരുന്നു അത്. എഎപിയുടെ ചരിത്ര വിജയത്തിന് കാരണവും അത് തന്നെയാണെന്ന് എഎപി വക്താവ് യോഗേഷ് ജാദവനി പറയുന്നു. എഎപി പോകുന്ന ഓരോ സംസ്ഥാനത്തെയും പ്രാദേശിക നേതൃത്വത്തിന് ഇത് ആവേശം പകരുന്നത്. ഗുജറാത്തിലെ ക്യാമ്പയിന്‍ ഇന്‍ ചാര്‍ജായി ഗുലാം സിംഗ് യാദവിനെയും ഗുജറാത്തിന്റെ ചുമതല സന്ദീപ് പഥകിനെയുമാണ് കെജ്രിവാള്‍ ഏല്‍പ്പിച്ചത്. സന്ദീപ് പഥക് ഈ ആഴ്ച്ച തന്നെ ഗുജറാത്തിലെത്തി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. പഥക്കിന്റെ വരവ് കോണ്‍ഗ്രസിനെ ഭയപ്പെടുത്തുന്നുണ്ട്
പ്രതിപക്ഷത്ത് നിന്നും ഭരണപക്ഷത്ത് നിന്നും പ്രമുഖര്‍ എഎപിയിലേക്ക് എത്താന്‍ സാധ്യതയുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. കോണ്‍ഗ്രസിന് പകരം സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷമായി മാറുകയാണ് എഎപി മുന്‍ഗണന നല്‍കുന്നത്. പിന്നീട് ബിജെപിയില്‍ നിന്ന് അധികാരം നേടിയെടുക്കുകയാണ്.
കോണ്‍ഗ്രസിനെ പൂര്‍ണമായും ഇല്ലാതാക്കിയാല്‍ മാത്രമേ പുതിയൊരു പ്രതിപക്ഷത്തിന് ബിജെപിയെ വെല്ലുവിളിക്കാനാവൂ എന്ന് കെജ്രിവാള്‍ കരുതുന്നത്. നേരത്തെ ഗുജറാത്തിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ സൂറത്തിലെ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ 27 സീറ്റാണ് എഎപി നേടിയത്.പഞ്ചാബിലെ ചരിത്രം വിജയം ഗുജറാത്തില്‍ ആവര്‍ത്തിക്കുമെന്നു ആംആദ്മി പാര്‍ട്ടി. ആണയിട്ടു പറയുന്നു.
English Summary: Aam Aadmi Party to capture Modi’s Gujarat after Punjab ;The election is coming out of Godha itself
You may also like this video: