Site icon Janayugom Online

ഗുജറാത്തിലെ തെരഞ്ഞെടുപ്പിൽ ഗോമാതാ രാഷ്ട്രീയമിറക്കി ആംആദ്മി

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഗുജറാത്തിൽ ഗോപരിപാലനത്തിന് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് അരവിന്ദ് കെജ്രിവാൾ. രാജ്കോട്ടിൽ നടന്ന വാർത്ത സമ്മേളനത്തിലാണ് സംസ്ഥാനത്തെ ഓരോ പശുവിന്റെയും സംരക്ഷണത്തിനായി പ്രതിദിനം 40 രൂപ നൽകുമെന്ന് ആംആദ്മി പാർട്ടി കൺവീനറും, ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ പറഞ്ഞത്. അധികാരം ലഭിച്ചാൽ സംസ്ഥാനത്തെ ഓരോ ജില്ലയിലും കന്നുകാലികൾക്കായി സംരക്ഷണ കേന്ദ്രങ്ങൾ നിർമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്തെ കോൺഗ്രസിനെ ശക്തിപ്പെടുത്താൻ ബിജെപി എല്ലാ ശ്രമങ്ങളും നടത്തുകയാണെന്ന് കെജ്രിവാൾ ആരോപിച്ചു. ആംആദ്മി പാർട്ടിക്ക് ലഭിക്കുന്ന ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിക്കാനുള്ള ഉത്തരവാദിത്തം ബിജെപി കോൺഗ്രസിന് നൽകിയിട്ടുണ്ടെന്നാണ് കെജ്രിവാൾ ആരോപണമുന്നയിച്ചത്. കോൺഗ്രസിന് വോട്ട് ചെയ്യുന്നതിലൂടെ ബിജെപിയുടെ വിജയമാണ് നിങ്ങള്‍ ഉറപ്പാക്കുന്നതെന്നും കെജ്രിവാൾ പറഞ്ഞു.

Eng­lish sum­ma­ry; Aam Aad­mi Par­ty using cow pol­i­tics in Gujarat election

You may also like this video;

Exit mobile version