Site iconSite icon Janayugom Online

കെജ്രിവാളിന് രാജ്യതലസ്ഥാനത്ത് വീട് നല്‍കാന്‍ ആവശ്യപ്പെടുമെന്ന് ആംആദ്മി പാര്‍ട്ടി

കെജ്രിവാളിന് വീട് നല്‍കാന്‍ ആവശ്യപ്പെടുമെന്ന് ആംആദ്മി പാര്‍ട്ടി. പാര്‍ട്ടി നേതാവ് എംപി രാഘവ് ചദ്ദ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദേശീയ പാര്ട്ടി പദവി ലഭിക്കുന്ന പാര്‍ട്ടികള്‍ക്ക് , പാര്‍ട്ടി ആസ്ഥാനവും, പാര്‍ട്ടി പ്രസിഡന്റിന് ഒരു താമസസസ്ഥലവും നല്‍കേണ്ടതുണ്ടെന്ന് ചദ്ദ ചൂണ്ടിക്കാട്ടി .ദേശീയ പാര്‍ട്ടി പദവി ലഭിച്ചിട്ടും നിയമ പോരാട്ടങ്ങള്‍ക്കൊടുവിലാണ് ആം ആദ്മി പാര്‍ട്ടിക്ക് ആസ്ഥാനം ലഭിച്ചത്. അവകാശം അനുസരിച്ച് കെജ്രിവാളിന് വസതി നല്‍കണം.

ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയ്ക്ക് സര്‍ക്കാര്‍ വസതി നല്‍കിയിട്ടുണ്ട്. മല്ലികാര്‍ജുന്‍ ഖര്‍ഗേക്കും വസതിയുണ്ട്. ബിഎസ്പി അധ്യക്ഷ മായാവതിക്കും സിപിഎം അടക്കമുള്ള പാര്‍ട്ടികള്‍ക്കും വസതി അനുവദിച്ചിട്ടുണ്ട്. നിയമ പോരാട്ടങ്ങള്‍ക്ക് ഇടവക്കാതെ കെജ്രിവാളിന് വസതി അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം അദ്ദേഹം പറഞ്ഞു

10 വര്‍ഷം മുഖ്യമന്ത്രിയായിട്ടും കെജ്രിവാളിന് വീടും സമ്പത്തും ഇല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കെജ്രിവാള്‍ ഔദ്യോഗിക വസതി ഒഴിഞ്ഞു മറ്റൊരു വീട്ടിലേക്ക് മാറുമെന്നും ഔദ്യോഗികമായി ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും ഉപേക്ഷിക്കുമെന്നും പറഞ്ഞു. അരവിന്ദ് കെജ്രിവാളിന് പദവിയിലോ കസേരയിലോ അര്‍ത്തി ഇല്ലെന്ന് രാജിക്കത്തോടെ വ്യക്തമായെന്നും രാഷ്ട്രീയ നൈതികതയില്‍ വിശ്വസിക്കുന്നയാളാണ് അദ്ദേഹമെന്നും ചദ്ദ പറഞ്ഞു

Exit mobile version