Site iconSite icon Janayugom Online

എഎപി-കോണ്‍ഗ്രസ് തര്‍ക്കം: പ‍ഞ്ചാബിലെ മുഴുവന്‍ ലോക്സഭാ സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് അരവിന്ദ് കെജിരിവാള്‍

പഞ്ചാബിലെ മുഴുവന്‍ ലോക്സഭാ സീറ്റുകളിലും തങ്ങള്‍ ഒറ്റക്ക് മത്സരിക്കുമെന്ന് ആംആദ്മി പാര്‍ട്ടി കണ്‍വീനറും, ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജിരിവാള്‍ അറിയിച്ചു. 

സംസ്ഥാനത്തെ 13 സീറ്റുകളിലേക്ക് 40 സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക തയ്യാറാക്കിയതായി പഞ്ചാബ് മുക്യമന്ത്രി ഭഗവന്ത് മാന്‍ വ്യക്തമാക്കിഇന്ത്യാ സഖ്യരൂപീകരണം മുതൽതന്നെ എഎപി-കോൺഗ്രസ് നേതൃത്വങ്ങൾ തമ്മിൽ അഭിപ്രായ ഭിന്നതകൾ നിലനിൽക്കുന്നുണ്ടായിരുന്നു. ആം ആദ്മി പാർട്ടി അധികാരത്തിലുള്ള ഡൽഹിയിലേയും പഞ്ചാബിലേയും കോൺഗ്രസ് പ്രാദേശിക നേതൃത്വത്തിന് സഖ്യത്തിൽ താത്പര്യമില്ല.

നേരത്തെ പ്രാദേശിക നേതൃത്വങ്ങളുടെ എതിർപ്പുകളെ തുടർന്ന് ഡൽഹി ഓർഡിനൻസ് ബില്ലിൽ അവസാന നിമിഷമാണ് കോൺഗ്രസ് നേതൃത്വം എഎപിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ കോൺഗ്രസുമായി സഖ്യമില്ലെന്ന് നേരത്തെ മമതാ ബാനർജി പ്രഖ്യാപിച്ചിരുന്നു. 

ഇതിന് പിന്നാലെയാണ് ആം ആദ്മിയും തങ്ങളുടെ നിലപാട് വ്യക്തമാക്കുന്നത്. പഞ്ചാബിനും ബം​ഗാളിനും പുറമെ ഉത്തർ പ്രദേശിലും തർക്കം നിലനിൽക്കുന്നുണ്ട്. സംസ്ഥാനത്ത് സമാജ്‌വാദി പാര്‍ട്ടി സഖ്യമുപേക്ഷിച്ച് ജയന്ത് ചൗധരിയുടെ ആര്‍എല്‍ഡി ബിജെപിയുമായി കൈകോര്‍ക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ബിഹാറില്‍ ജെഡിയുവിനെ എന്‍ഡിഎയില്‍ എത്തിച്ചതിന് പിന്നാലെയായിരുന്നു ബിജെപിയുടെ ഈ നീക്കം

Eng­lish Summary:
AAP-Con­gress tus­sle: Arvind Kejri­w­al to con­test all Lok Sab­ha seats in Pun­jab alone

You may also like this video:

Exit mobile version