ആംആദ്മി എംഎല്‍എമാരോട് ജയിലില്‍ പോകാന്‍ തയാറെടുക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഇന്നലെ വിളിച്ചു ചേര്‍ത്ത എംഎല്‍എമാരുടെ യോഗത്തിലാണ് ഇത്തരമൊരു നിര്‍ദേശം കെജ്‌രിവാള്‍ മുന്നോട്ടു വച്ചത്.
ഡല്‍ഹിയിലെ അനധികൃത നിര്‍മ്മാണങ്ങള്‍ക്കെതിരെ എഎപി എംഎല്‍എമാര്‍ ചെറുത്തു നില്‍പ്പ് നടത്തിയപ്പോള്‍ അവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണുണ്ടായത്. ഈ സാഹചര്യത്തിലായിരുന്നു എംഎല്‍എമാരുടെ യോഗം വിളിച്ചു ചേര്‍ത്തത്.
ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ ഭരണം നടത്തുന്ന ബിജെപിയുടെ ബുള്‍ഡോസര്‍ രാഷ്ട്രീയത്തെ എന്തു വിലകൊടുത്തും ചെറുക്കണമെന്നും അതിന് വേണ്ടിവന്നാല്‍ ജയില്‍ വാസം അനുഭവിക്കാന്‍ തയാറെടുക്കാനുമാണ് കെജ്‌രിവാള്‍ യോഗത്തില്‍ നിര്‍ദേശിച്ചത്.
ഡല്‍ഹിയിലെ 80 ശതമാനം നിര്‍മ്മാണങ്ങളും അനധികൃതമാണ്. ഇതെല്ലാം കോര്‍പറേഷന്‍ ഇടിച്ചു നിരത്തുമോ. വീടുകളും കടകളുമായി 62 ലക്ഷത്തോളം പേരാകും ബിജെപിയുടെ ബുള്‍ഡോസര്‍ രാഷ്ട്രീയത്തിന് ഇരകളാകുക.
ഇതെല്ലാം ഇടിച്ചു നിരത്തിയാല്‍ സ്വതന്ത്ര ഇന്ത്യകണ്ട ഏറ്റവും വലിയ ഇടിച്ചു നിരത്തലായി ഇത് മാറും. ഇടിച്ചു നിരത്തലിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുമെന്നും എഎപി കോര്‍പറേഷന്‍ അധികാരത്തില്‍ എത്തിയാല്‍ ഇതിന് പരിഹാരം ഉണ്ടാക്കുമെന്നും കെജ്‌രിവാള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അനധികൃത കോളനികളില്‍ 50 ലക്ഷം പേരാണ് താമസിക്കുന്നത്. പത്ത് ലക്ഷം പേര്‍ ജുഗ്ഗികളിലും. ബാല്‍ക്കണിയില്‍ പ്ലാന്‍ പ്രകാരമല്ലാതെ മാറ്റങ്ങള്‍ വരുത്തിയ നിരവധി കെട്ടിടങ്ങളുണ്ട്. ഇവയെല്ലാം തല്ലിപ്പൊട്ടിച്ചാല്‍ എന്താകും ഡല്‍ഹിയുടെ അവസ്ഥയെന്നും കെജ്‌രിവാള്‍ ചോദിച്ചു.
ബുള്‍ഡോസര്‍ രാഷ്ട്രീയത്തിലൂടെ ബിജെപി ഭൂരിപക്ഷ വര്‍ഗീയത ആളിക്കത്തിക്കാന്‍ ശ്രമം തുടരുന്നതിനിടെയാണ് കേജരിവാളിന്റെ പുതിയ നീക്കമെന്നതും ശ്രദ്ധേയം. കയ്യേറ്റങ്ങള്‍ക്ക് പാര്‍ട്ടി എതിരാണെന്ന് ചോദ്യത്തിനു മറുപടിയായി കെജ്‌രിവാള്‍ പറഞ്ഞു.
English summary;AAP to fight bulldozer politics
You may also like this video;