Site iconSite icon Janayugom Online

23 ദിവസം പ്രായമുള്ള കുഞ്ഞ് ഉപേക്ഷിച്ച നിലയില്‍; സംരക്ഷണം ഏറ്റെടുത്ത് കേരള സര്‍ക്കാര്‍

childchild

കേരളത്തില്‍ ഉപേക്ഷിക്കപ്പെട്ട 23 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിന് സര്‍ക്കാര്‍ സംരക്ഷണം നല്‍കും. മാതാപിതാക്കളെ കാണാതായതിനെത്തുടര്‍ന്നാണ്
സര്‍ക്കാര്‍ ഇടപെട്ടത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലായിരിക്കെയാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്.
അടിയന്തര നടപടി സ്വീകരിക്കാന്‍ സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് വെള്ളിയാഴ്ച വനിതാ ശിശു വികസന വകുപ്പിന് നിര്‍ദ്ദേശം നല്‍കി.

‘മാതാപിതാക്കള്‍ തിരിച്ചെത്തിയാല്‍, കുഞ്ഞിനെ അവര്‍ക്ക് കൈമാറും. അല്ലാത്തപക്ഷം കുട്ടിയെ പരിപാലിക്കാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നിയമപരമായ നടപടികള്‍ സ്വീകരിക്കും’ എന്ന് ഔദ്യോഗിക നിര്‍ദേശത്തില്‍ പറയുന്നു. കുഞ്ഞിന് ശരിയായ വൈദ്യചികിത്സ ഉറപ്പാക്കാന്‍ എറണാകുളം ജനറല്‍ ആശുപത്രി
സൂപ്രണ്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുഞ്ഞിന്റെ മാതാപിതാക്കളായ ജാര്‍ഖണ്ഡ് സ്വദേശികളായ ദമ്പതികള്‍ കോട്ടയത്തെ ഒരു മത്സ്യ ഫാമില്‍ ജോലി
ചെയ്യുകയായിരുന്നു. 

പ്രസവത്തിനായി വീട്ടിലേക്ക് പോകുമ്പോള്‍, ട്രെയിനില്‍ വെച്ച് അമ്മയ്ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായി. തുടര്‍ന്ന് ഇവരെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. അവിടെ വച്ച് ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. കുഞ്ഞിന് ഒരു കിലോഗ്രാമില്‍ താഴെ ഭാരമുള്ളതിനാല്‍, പ്രത്യേക പരിചരണത്തിനായി ഒരു സ്വകാര്യ ആശുപത്രിയുടെ എന്‍ഐസിയുവിലേക്ക് മാറ്റി. പിന്നീട് മാതാപിതാക്കളെ കാണാതാവുകയായിരുന്നു.

Exit mobile version