Site iconSite icon Janayugom Online

യുഎഇ ഡ്രൈവിങ് പരിശീലന പദ്ധതി ഉപേക്ഷിച്ചു

ജോലിക്കായി യുഎഇ യിലേക്ക് പോകുന്നവര്‍ക്ക് സഹായകരമായി സംസ്ഥാനത്ത് നടപ്പാക്കാന്‍ തീരുമാനിച്ചിരുന്ന യുഎഇ ഡ്രൈവിങ് പരിശീലന പദ്ധതി ഉപേക്ഷിച്ചു.

കണ്ടനകം ഐഡിടിആറിലെ ഒരേക്കറില്‍ യുഎഇ മാതൃകയിലുള്ള റോഡുകള്‍ നിര്‍മിച്ച്‌ പരിശീലനം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍, സ്ഥലപരിമിതി കാരണം അത് മാറ്റി. പിന്നീട് വേങ്ങരയിലും, കണ്ണൂര്‍ വിമാനാത്താവള സ്ഥലവും പരിശോധിച്ചിരുന്നു. അവിടെയും സാങ്കേതിക തടസ്സം നേരിട്ടു. അവസാനം പദ്ധതി പ്രവര്‍ത്തികമാകില്ലെന്ന കണ്ടെത്തിലിനെ തുടര്‍ന്നാണ് ഉപേക്ഷിച്ചത്. 2018 ലാണ് പദ്ധതിയെക്കുറിച്ചുള്ള ആലോചനകള്‍ക്ക് തുടക്കം കുറിച്ചത്.

നാഷനല്‍ സ്കില്‍ ഡെവല്പമെന്‍റ് കോര്‍പറേഷനും എമിറേറ്റസ് ഡ്രൈവിങ് ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായാണ് പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചത്.2.9 കോടി രൂപയായിരുന്നു വകയിരുത്തിയിരുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് എമിറേറ്റസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്ഗധസംഘം സ്ഥലം സന്ദര്‍ശിച്ചിരുന്നു. തിയറി ക്ലാസ്, യാര്‍ഡ് ടെസ്റ്റ്, ഓണ്‍ലൈന്‍ പരീക്ഷ എന്നിവ പരിശീലിപ്പിക്കാനാണ് തീരുമാനിച്ചിരുന്നത്. ഇവിടെ നിന്ന് സര്‍ട്ടിഫിക്കറ്റുമായി പോകുന്നവര്‍ക്ക് റോഡ് ടെസ്റ്റ് മാത്രം നടത്തി എളുപ്പത്തില്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന തരത്തിലായിരുന്നു പദ്ധതി.

eng­lish summary;Abandoned UAE dri­ving train­ing program

you may also like this video;

Exit mobile version