Site iconSite icon Janayugom Online

വയറുവേദയുമായെത്തിയ രോഗിയുടെ വയറ്റില്‍ നിന്ന് പുറത്തെടുത്തത് വിചിത്ര വസ്തുക്കൾ

വയറുവേദയുമായെത്തിയ രോഗിയുടെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയ ചെയ്ത് പുറത്തെടുത്തത് സ്‌ക്രൂ, ഇയര്‍ഫോണ്‍, നട്ട്, ബോള്‍ട്ട്, ലോക്കറ്റ്, സേഫ്​റ്റി പിൻ, കാന്തം തുടങ്ങിയ വസ്തുക്കൾ. പഞ്ചാബിലെ മോഗ ജില്ലയിലാണ് സംഭവം. പഞ്ചാബ് സ്വദേശിയായ 40 കാരന്റെ വയറ്റില്‍ നിന്നാണ്​ വിചിത്ര വസ്തുക്കൾ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയയ്ക്കൊടുവിലാണ് വസ്തുക്കള്‍ നീക്കം ചെയ്തത്. കുല്‍ദീപ് സിങ്​ എന്നാണ് ഇദ്ദേഹത്തിന്റെ പേര്. പനിയും ഛര്‍ദ്ദിയും വയറുവേദനയുമായിട്ടാണ് കുൽദീപ്​ ആശുപത്രിയിലെത്തിയത്. രണ്ട് വര്‍ഷമായി ഇദ്ദേഹത്തിന് വയറുവേദന അനുഭവപ്പെടാറുണ്ടായിരുന്നെന്ന്​ ബന്ധുക്കൾ പറയുന്നു.

തുടര്‍ന്ന് വയറിന്റെ എക്‌സ്റെ ഫലം കണ്ട ഡോക്ടര്‍മാര്‍ ഞെട്ടുകയായിരുന്നു. നൂറോളം അന്യവസ്തുക്കളാണ് ഇദ്ദേഹത്തിന്റെ വയറ്റിലുണ്ടായിരുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. തുടര്‍ന്ന് ഉടന്‍ തന്നെ ഇദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. മൂന്നര മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്‌ക്കൊടുവില്‍ ഇദ്ദേഹത്തിന്റെ വയറ്റില്‍ നിന്നും സ്‌ക്രൂ, ബട്ടണ്‍സ്, സിപ്, സേഫ്റ്റി പിന്‍ തുടങ്ങിയവ നീക്കം ചെയ്തത്. ഡോ. കല്‍റയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധിച്ചത്. 

കൂര്‍ത്ത മുനയുള്ള വസ്തുക്കളും ഇദ്ദേഹം കഴിച്ചിരുന്നുവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. അത് വയറ്റിനുള്ളില്‍ മുറിവുകളുണ്ടാക്കിയിട്ടുണ്ട്. പിക (pica) എന്ന രോഗാവസ്ഥയിലൂടെ കടന്നുപോകുന്നയാളാണ് കുല്‍ദീപ് സിങ്​ എന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഭക്ഷണം കഴിക്കുന്നതിലെ വൈകല്യമാണ്​ പികയെന്നും ഭക്ഷണത്തിന്റെ വിഭാഗത്തിലുള്‍പ്പെടാത്തത്​ കഴിക്കാന്‍ തോന്നിക്കുകയും ചെയ്യുന്ന അവസ്ഥ. ശസ്ത്രക്രിയയ്ക്ക് ശേഷം കുല്‍ദീപ് ഇപ്പോഴും വെന്റിലേറ്ററിലാണ്. ഇദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

Eng­lish Summary:Abdominal mate­r­i­al was removed from the patien­t’s stomach
You may also like this video

Exit mobile version