ഓപ്പറേഷൻ സിന്ദൂരിൽ ജയ്ഷെ മുഹമ്മദിന്റെ പ്രവർത്തന തലവനും ഐസി-814 വിമാന റാഞ്ചലിന്റെ സൂത്രധാരനുമായ അബ്ദുൾ റൗഫ് അസര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ലഷ്കർ ഇ തൊയ്ബയുടെ കമാൻഡറായിരുന്ന അസര്‍, ജെയ്ഷെ അധ്യക്ഷൻ മസൂദ് അസറിൻറെ സഹോദരനാണ്. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകരക്യാമ്പുകളിൽ ഇന്ത്യൻ സായുധ സേന നടത്തിയ മിസൈൽ ആക്രമണത്തിൽ ഇയാൾ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഓപ്പറേഷൻ സിന്ദൂര്‍; അബ്ദുൾ റൗഫ് അസര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

