Site iconSite icon Janayugom Online

അഭിറാമിന്റെ മരണത്തില്‍ ജനരോഷം ശക്തമാകുന്നു

poochakkalpoochakkal

മദ്യ‑മയക്കുമരുന്നു മാഫിയകൾ തമ്മിലുള്ള അടിപിടിയെ തുടർന്ന് പെരുമ്പളം പഞ്ചായത്ത് രണ്ടാം വാർഡിൽ കടേപ്പറമ്പിൽ അഭി എന്ന് വിളിപ്പേരുള്ള അഭിറാം (22) ആത്മഹത്യ ചെയ്തതിൽ പെരുമ്പളം ദ്വീപിൽ ജനരോഷം ഉയരുന്നു. ഏപ്രിൽ 23ന് വീടിന് അടുത്തുള്ള പുരയിടത്തിലാണ് തൂങ്ങിമരിച്ചനിലയിൽ മൃതദേഹം കാണപ്പെട്ടത്.
അഭിറാമിന്റെ പോക്കറ്റിൽ നിന്നും പൊലീസ് കത്ത് കണ്ടെടുത്തിരുന്നു. അതിൽ പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ ഉള്ളതായി പറയപ്പെടുന്നു. പോലീസ് അന്വേഷണം നടക്കുന്നുണ്ടെങ്കിലും ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. കഴിഞ്ഞ കുറേ നാളുകളായി മയക്ക്മരുന്ന് മാഫിയകൾ തമ്മിലുള്ള സംഘർഷം മൂലം ദ്വീപ് നിവാസികളുടെ സ്വൈര്യ ജീവിതം താറുമാറായി കൊണ്ടിരിക്കുകയാണ്. 

സി പി ഐ പെരുമ്പളം ലോക്കൽ കമ്മറ്റി സെക്രട്ടറി രഞ്ജിത്ത് ലാലിന്റെ വീട് ആക്രമിച്ച് അദ്ദേഹത്തെ മർദ്ദിച്ചതും ലഹരി മാഫിയയിൽ പെട്ട യുവാക്കളായിരുന്നു. അവിവാഹിതനും ജനങ്ങൾക്ക് പ്രിയങ്കരനുമായിരുന്നു അഭിറാം. അമ്മ ഉഷയും സഹോദരി ശ്രീജിയും.
അഭിറാമിന്റെ മരണത്തിന് ഉത്തരവാദികളായ മദ്യ‑മയക്ക് മരുന്നു മാഫിയയെ അമർച്ച ചെയ്യണമെന്നും കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും സിപിഐ പെരുമ്പളം ലോക്കൽ കമ്മറ്റി ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു. 

Eng­lish Sum­ma­ry: Abhi­ram’s death inten­si­fies pub­lic anger

You may also like this video

Exit mobile version