Site iconSite icon Janayugom Online

അഭിഷേക് അത്ഭുതം; ശ്രീലങ്കയ്ക്ക് 203 റണ്‍സ് വിജയലക്ഷ്യം

ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ അവസാന പോരാട്ടത്തിനിറങ്ങിയ ഇന്ത്യക്ക് മികച്ച സ്കോര്‍. ശ്രീലങ്കയ്ക്കെതിരെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സെടുത്തു. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും അര്‍ധസെഞ്ചുറിയുമായി തിളങ്ങിയ അഭിഷേക് ശര്‍മ്മയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. 31 പന്തില്‍ എട്ട് ഫോറും രണ്ട് സിക്സും ഉള്‍പ്പെടെ 61 റണ്‍സെടുത്തു. 34 പന്തില്‍ 49 റണ്‍സുമായി തിലക് വര്‍മ്മ പുറത്താകാതെ നിന്നു.

തുടക്കത്തില്‍ ശുഭ്മാന്‍ ഗില്ലിനെ മഹീഷ് തീക്ഷണ മടക്കി. നാല് റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. പിന്നീട് സൂര്യകുമാര്‍ യാദവിന കൂട്ടുപിടിച്ച് അഭിഷേക് തകര്‍ത്തടിച്ചു. പവര്‍പ്ലേയില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 71 റണ്‍സെടുത്തു. എന്നാല്‍ 13 പന്തില്‍ 12 റണ്‍സുമായി സൂര്യകുമാര്‍ യാദവ് മടങ്ങി. സ്കോര്‍ 92ല്‍ നില്‍ക്കെ അഭിഷേകിനെ പുറത്താക്കി.

പിന്നാലെയൊന്നിച്ച തിലക് വര്‍മ്മയും സഞ്ജു സാംസണും റണ്‍സുയര്‍ത്താന്‍ തുടങ്ങി. 10 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 100 റണ്‍സ് തികച്ചു. പിന്നീട് സഞ്ജു സ്കോര്‍ മുന്നോട്ട് ചലിപ്പിക്കാന്‍ തുടങ്ങി. എന്നാല്‍ 23 പന്തില്‍ 39 റണ്‍സെടുത്ത് സഞ്ജു പുറത്തായി. സഞ്ജുവും തിലകും 66 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. പിന്നീടെത്തിയ ഹാര്‍ദിക് പാണ്ഡ്യ നിരാശപ്പെടുത്തി. രണ്ട് റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. അക്സര്‍ പട്ടേല്‍ (15) പുറത്താകാതെ നിന്നു.

Exit mobile version