Site iconSite icon Janayugom Online

പമ്പാനദിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ എബിന്റെ മൃതദേഹവും കണ്ടെത്തി

ആറന്മുളയില്‍ പമ്പാനദിയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. എബിന്‍ മാത്യുവിന്റെ മൃതദേഹമാണ് തിരച്ചിലിനൊടുവില്‍ കണ്ടെത്തിയത്. സഹോദരങ്ങളായ രണ്ടു പേരുടെ മൃതദേഹം ഇന്നലെ തന്നെ കണ്ടെത്തിയിരുന്നു. 

മാരാമണ്‍ കണ്‍വെന്‍ഷന്‍ കാണാനെത്തിയ എട്ടംഗസംഘത്തിലുള്ളവരാണ് ഇന്നലെ പമ്പാനദിയില്‍ പരപ്പുഴ കടവില്‍ കിളിക്കാനിറങ്ങിയപ്പോള്‍ അപകടത്തില്‍പ്പെട്ടത്. ഇന്നലെ രണ്ടു മൃതദേഹങ്ങള്‍ കണ്ടെടുത്ത സ്ഥലത്തിനോട് ചേര്‍ന്നു തന്നെയാണ് എബിന്റെയും മൃതദേഹം കണ്ടെത്തിയത്. 

സഹോദരങ്ങളായ മെറിന്റെയും മെഫിന്റെയും മൃതദേഹം ഇന്നലെ വൈകീട്ടാണ് കണ്ടെത്തിയിരുന്നു. ചെട്ടിക്കുളങ്ങര കണ്ണമംഗലം സ്വദേശികളാണ് അപകടത്തില്‍ മരിച്ചവര്‍. ഒരാള്‍ കയത്തില്‍പ്പെട്ടതോടെ മറ്റ് രണ്ട് പേര്‍ രക്ഷിക്കാനിറങ്ങിയതായിരുന്നു. അപകടകരമായ കയമുള്ള ഭാഗമാണിത്. 

Eng­lish Summary;Abis body found at the Pam­pana river
You may also like this video

Exit mobile version