Site iconSite icon Janayugom Online

കുഞ്ഞിന്റെ അസാധാരണ വൈകല്യം: ചികിത്സാപ്പിഴവെന്ന്‌ ആരോഗ്യവകുപ്പ്

അസാധാരണ വൈകല്യത്തോടെ കുഞ്ഞു പിറന്ന സംഭവത്തിൽ ചികിത്സാപ്പിഴവ് സമ്മതിച്ച് ആരോഗ്യവകുപ്പ്. മാതാവിന് ആദ്യ മൂന്നുമാസം നൽകിയ പ്രസവ ചികിത്സ തൃപ്തികരമല്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. അപകടസാധ്യത അറിയിക്കുന്നതിൽ രണ്ട് ഗൈനക്കോളജിസ്റ്റുകളും പരാജയപ്പെട്ടെന്നും കണ്ടെത്തൽ. ഡോ. സി വി പുഷ്പ കുമാരി, ഡോ. കെ എ ഷെർലി എന്നിവർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തിട്ടുണ്ട്. അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് കുടുംബത്തിന് കൈമാറി. 

അന്വേഷണം നടത്തി മാസങ്ങൾ കഴിഞ്ഞിട്ടും റിപ്പോർട്ട് പുറത്തുവിടാത്തതിനെതിരെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. പിന്നാലെയാണ് തപാൽ വഴി മറുപടി ലഭിച്ചത്. കഴിഞ്ഞ വർഷം നവംബർ എട്ടിനാണ് ആലപ്പുഴ സക്കറിയ ബസാർ സ്വദേശികളായ അനീഷ്-സുറുമി ദമ്പതികൾക്ക് കുഞ്ഞു പിറന്നത്. നിരവധി വൈകല്യങ്ങളോടെയായിരുന്നു കുഞ്ഞിന്റെ ജനനം. പരാതിയിൽ നേരത്തെ ഡോ. ഷെർലി, പുഷ്പ എന്നിവർക്ക് പുറമേ സ്വകാര്യ ലാബിലെ രണ്ട് ഡോക്ടർമാർക്കും എതിരെ കേസെടുത്തിരുന്നു. ആലപ്പുഴ സൗത്ത് പൊലീസാണ് സംഭവത്തിൽ കേസെടുത്തത്. ഇതിന് പിന്നാലെയാണ് ആരോഗ്യ വകുപ്പും അന്വേഷണം നടത്തിയത്. 

Exit mobile version