Site icon Janayugom Online

പ്രവാസി ക്ഷേമനിധി അംശദായം അടയ്ക്കുന്നതിന് കാലതാമസം വരുത്തിയവരിൽ നിന്നും ഈടാക്കുന്ന അമിതപിഴ പിൻവലിയ്ക്കുക: നവയുഗം

പ്രവാസി ക്ഷേമനിധിയിൽ ചേർന്നവർ മാസം തോറുമുള്ള അംശാദായം അടയ്ക്കുന്നതിന് ഏതെങ്കിലും തരത്തിൽ കാലതാമസം വരുത്തിയാൽ, അവരിൽ നിന്നും അമിതപിഴ ഈടാക്കുന്ന നിയമം പിൻവലിയ്ക്കണമെന്ന് നവയുഗം സാംസ്ക്കാരികവേദി തുഗ്‌ബ മേഖല സമ്മേളനം ഔദ്യോഗിക പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ഇതു വരെ അമിത പിഴ തുക അടച്ചവർക്ക്, അപ്രകാരം അടച്ച അധിക തുക, ഇനി അടയ്ക്കാനുള്ള അംശായദത്തിൽ ഉൾപ്പെടുത്തി, അടയ്ക്കാനുള്ള തുക കുറച്ചു നൽകണമെന്നും പ്രമേയം ആവശ്യപ്പെട്ടു. കോബാർ റഫ ഓഡിറ്റോറിയത്തിലെ ക്ഷേമരാജു നഗറിൽ നടന്ന നവയുഗം തുഗ്‌ബ മേഖല സമ്മേളനം, പ്രിജി കൊല്ലം, സരള ഉതുപ്പ്, സിറാജ് എന്നിവർ ഉൾപ്പെട്ട പ്രിസീഡിയം നിയന്ത്രിച്ചു. സന്തോഷ് അനുശോചന പ്രമേയവും, ജയചന്ദ്രൻ രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു.

നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെൻസി മോഹൻ സമ്മേളനം ഉത്‌ഘാടനം ചെയ്തു. തുഗ്‌ബ മേഖല സെക്രട്ടറി ദാസൻ രാഘവൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വിവിധ യൂണിറ്റുകളെ പ്രതിനിധീകരിച്ചു സുറുമി നസീം, രാജേഷ്, റഷീദ്, സാജൻ, ഷിബു ശിവാലയം എന്നിവർ റിപ്പോർട്ട് ചർച്ചയിൽ പങ്കെടുത്തു.

നവയുഗം കേന്ദ്രനേതാക്കളായ ഷാജി മതിലകം, ഷിബുകുമാർ, മഞ്ജു മണിക്കുട്ടൻ, ബിജു വർക്കി, നിസ്സാം കൊല്ലം, വിനീഷ്, തമ്പാൻ നടരാജൻ എന്നിവർ അഭിവാദ്യപ്രസംഗങ്ങൾ നടത്തി. പദ്മനാഭൻ മണിക്കുട്ടൻ സമ്മേളനത്തിന്റെ ഔദ്യോഗിക പ്രമേയം അവതരിപ്പിച്ചു. സമ്മേളനത്തിന് പ്രഭാകരൻ സ്വാഗതവും, ദാസൻ നന്ദിയും പറഞ്ഞു. 28 അംഗങ്ങളടങ്ങിയ പുതിയ തുഗ്‌ബ മേഖല കമ്മിറ്റിയെ സമ്മേളനം തെരെഞ്ഞെടുത്തു.

Eng­lish sum­ma­ry; Abol­ish exor­bi­tant penal­ty on default­ers in pay­ment: Navayugam

You may also like this video;

Exit mobile version