Site iconSite icon Janayugom Online

ഗര്‍ഭച്ഛിദ്രം: ഭരണഘടനാ ഭേദഗതി ബില്ലിന് ഫ്രഞ്ച് ദേശീയ അസംബ്ലിയുടെ അംഗീകാരം

ഗര്‍ഭച്ഛിദ്രത്തിനുള്ള അ­വകാശം ഭരണഘടനയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള ബില്‍ ഫ്രാന്‍സ് ദേശീയ അസംബ്ലി പാസാക്കി. ഭരണഘടനയുടെ 34-ാം വകുപ്പാണ് ഭേദഗതി ചെയ്യുന്നത്. യുഎസിൽ ഗർഭച്ഛിദ്രാവകാശം പിൻവലിച്ചതിനെ തുടർന്നാണ് ഫ്രഞ്ച് പ്രസി‍ഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ രാജ്യത്ത് ഗര്‍ഭച്ഛിദ്രം ഭരണഘടനാവകാശമാക്കുമെന്ന് പ്രഖ്യാപിച്ചത്. ഭരണഘടനാ ഭേദഗതി ഇരുസഭകളും പാസാക്കുകയും പിന്നീട് പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ അഞ്ചിൽ മൂന്ന് ഭൂരിപക്ഷത്തില്‍ അംഗീകരിക്കുകയും വേണം. 

യാഥാസ്ഥിതിക വലതുപക്ഷത്തിന് ഭൂരിപക്ഷമുള്ള സെനറ്റില്‍ ബില്‍ പാസാക്കുന്നത് മക്രോണിന് വെല്ലുവിളിയാകും. ഭേദഗതി അംഗീകരിച്ചാല്‍ ഗര്‍ഭച്ഛിദ്രത്തിന് ഭരണഘടനാ സംരക്ഷണം പ്രാബല്യത്തിലുള്ള ആ­ദ്യത്തെ രാജ്യമായി ഫ്രാന്‍സ് മാറും. 1975ലെ നിയമപ്രകാരം ഫ്രാൻസിൽ ഗർഭച്ഛിദ്രം ക്രിമിനൽ കുറ്റമല്ല, എന്നാൽ ഗർഭച്ഛിദ്രാവകാശം ഉറപ്പുനൽകുന്ന വ്യവസ്ഥകള്‍ ഭരണഘടനയിലില്ല. ഗർഭച്ഛിദ്രത്തിനുള്ള അവകാശം ഉറപ്പുനൽകിയ 50 വർഷം പഴക്കമുള്ള വിധി അസാധുവാക്കിയ യുഎസ് സുപ്രീം കോടതി വിധി ബില്ലിന്റെ ആമുഖത്തില്‍ പരാമര്‍ശിച്ചിരുന്നു.

Eng­lish Summary:Abortion: French Nation­al Assem­bly approves con­sti­tu­tion­al amend­ment bill
You may also like this video

Exit mobile version