Site iconSite icon Janayugom Online

അടിയന്തരഘട്ടങ്ങളിൽ ജീവൻ നിലനിർത്താൻ ഗർഭഛിദ്രം നടത്താം; യുഎസ്

അടിയന്തരഘട്ടങ്ങളിൽ ജീവൻ നിലനിർത്താൻ ഗർഭഛിദ്രം ആവശ്യമായി വന്നാൽ നടത്തിക്കൊടുക്കണമെന്ന് യുഎസ് സ്റ്റേറ്റ് ഗവൺമെന്റ്. ഡോക്ടർമാർക്കും ആശുപത്രികൾക്കും സർക്കാർ ഇതുസംബന്ധിച്ച് നിർദേശം നൽകി. ഗർഭഛിദ്രം നിരോധിച്ചുകൊണ്ടുള്ള സുപ്രീം കോടതിയുടെ പുതിയ വിധി ഇതോടെ ചില പ്രത്യേക സാഹചര്യങ്ങളിൽ മറികടക്കാൻ ഡോക്ടർമാർക്ക് സാധിക്കും.

സ്വന്തം തീരുമാനപ്രകാരം ഗർഭഛിദ്രം ചെയ്യാനുള്ള സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശം കഴിഞ്ഞ മാസമാണ് അമേരിക്കൻ സുപ്രീം കോടതി പിൻവലിച്ചത്.

ഗർഭഛിദ്രം ചെയ്യാനുള്ള അവകാശങ്ങളെ സംരക്ഷിക്കുന്ന ചരിത്രപ്രസിദ്ധമായ 1973 റോ വേൾസസ് വേഡ് വിധിയാണ് സുപ്രീം കോടതി റദ്ദാക്കിയത്.

ഇതനുസരിച്ച് സംസ്ഥാനങ്ങൾക്ക് ഗർഭഛിദ്രം നിയന്ത്രിക്കാനോ നിരോധിക്കാനോ ഉള്ള നിയമനിർമാണത്തിന് സ്വമേധയ തീരുമാനമെടുക്കാമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

15 ആഴ്ച വളർച്ചയെത്തിയ ശേഷം നടത്തുന്ന ഗർഭഛിദ്രം നിരോധിച്ചുകൊണ്ട് മിസിസിപ്പി സംസ്ഥാനം പാസാക്കിയ നിയമവും യുഎസ് സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു.

ഗർഭഛിദ്രമെന്ന വിഷയത്തെക്കുറിച്ച് അമേരിക്കക്കാർക്കിടയിൽ അഭിപ്രായ ഭിന്നത നിലനിൽക്കുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു. മതാത്മക വലതുപക്ഷം 50 വർഷത്തോളമായി ഉയർത്തുന്ന ആവശ്യമാണ് ഒടുവിൽ കോടതി അംഗീകരിച്ചത്. വ്യാപക പ്രതിഷേധമാണ് കോടതിയ്ക്ക് പുറത്ത് വിധിക്കെതിരെ നടന്നത്.

Eng­lish summary;Abortion may be per­formed to save life in emer­gen­cies; US

You may also like this video;

Exit mobile version