Site iconSite icon Janayugom Online

വിമാനത്താവളത്തിലെത്തിയ യാത്രക്കാരിയുടെ ബാഗില്‍ 22ഓളം പാമ്പുകള്‍; വീഡിയോ

വിമാനത്താവളത്തില്‍ യാത്രക്കാരിയുടെ ബാഗിനുള്ളില്‍ നിന്ന് പാമ്പുകളെ കണ്ടെത്തി. മലേഷ്യയില്‍ നിന്നു ചെന്നൈ വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരിയുടെ ബാഗിനുള്ളില്‍ നിന്നാണ് വ്യത്യസ്ത ഇനത്തില്‍പ്പെട്ട 22ഓളം പാമ്പുകളെയാണ് പിടികൂടിയത്.

യാത്രക്കാരിയെ കസ്റ്റംസ് ഡിപ്പാര്‍ട്ട്മെന്റ് അറസ്റ്റ് ചെയ്തു. യുവതി പ്ലാസ്റ്റിക് കണ്ടെയ്നറുകളിലാണ് പാമ്പുകളെ സൂക്ഷിച്ചിരുന്നത്. പിടികൂടിയവയില്‍ ഒരു ഓന്തുമുണ്ട്. പ്ലാസ്റ്റിക് കണ്ടെയ്നറില്‍ നിന്നു പാമ്പുകള്‍ പുറത്തേയ്ക്ക് ഇഴഞ്ഞുനീങ്ങുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇരുമ്പുവടി ഉപയോഗിച്ച് ഉദ്യോഗസ്ഥര്‍ പാമ്പിനെ കരുതലോടെ പിടികൂടാന്‍ ശ്രമിക്കുമ്പോള്‍ പാമ്പുകള്‍ പുറത്തേക്ക് ഇഴഞ്ഞു നീങ്ങുന്നത് ദൃശ്യങ്ങളില്‍ കാണാം. 

Eng­lish Summary;About 22 snakes in the pas­sen­ger’s bag at the air­port; Video
You may also like this video

Exit mobile version