21 ദിവസം പ്രായമുള്ള കുഞ്ഞിന്റെ വയറ്റില്‍ നിന്ന് എട്ട് ഭ്രൂണങ്ങള്‍ കണ്ടെത്തി. ഝാര്‍ഖണ്ഡിലാണ് സംഭവം. മൂന്ന് സെന്റീമീറ്റര്‍ മുതല്‍ അഞ്ച് സെന്റീമീറ്റര്‍ വരെയുള്ള ഭ്രൂണങ്ങളാണ് പിഞ്ചുകുഞ്ഞിന്റെ അടിവയറ്റില്‍ കണ്ടെത്തിയതെന്ന് റാഞ്ചി ആശുപത്രി അധികൃതര്‍ അറിയിച്ചു. ശസ്ത്രക്രിയ നടത്തി
അപൂര്‍വമായാണി ഇത്തരം അവസ്ഥകള്‍ പിഞ്ചുകുഞ്ഞുങ്ങള്‍ക്കിടയിലുണ്ടാകുകയെന്ന് ശസ്ത്രക്രിയ നടത്തിയ ഡോ. എംഡി ഇമ്രാൻ പറഞ്ഞു. വൈദ്യശാസ്ത്രത്തിൽ ഈ അവസ്ഥയെ ഫെറ്റസ്-ഇൻ‑ഫെറ്റു (എഫ്‌ഐഎഫ്) എന്നാണ് വിളിക്കുന്നതെന്നും ഡോക്ടര്‍ പറഞ്ഞു. അഞ്ച് ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രമാണ് ഈ രോഗമുണ്ടാകുകയെന്നും ഡോക്ടര്‍ കൂട്ടിച്ചേർത്തു.
ജാർഖണ്ഡിലെ രാംഗഡ് ജില്ലയിലെ സർക്കാർ ആശുപത്രിയിൽ ഒക്ടോബർ 10 നാണ് കുഞ്ഞ് ജനിച്ചത്. വയറിൽ ഒരു മുഴ കണ്ടെത്തിയ ഡോക്ടർമാർ ഉടൻ ശസ്ത്രക്രിയ നടത്താൻ മാതാപിതാക്കളോട് നിർദ്ദേശിക്കുകയായിരുന്നു.
കുഞ്ഞിന്റെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണ്. കുഞ്ഞിനെ നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും ഒരാഴ്ചയ്ക്കകം ഡിസ്ചാർജ് ചെയ്യുമെന്നും ഡോക്ടര്‍ പറഞ്ഞു.
English Summary: About eight embryos in the stomach of a newborn baby; Experts say it is a rare disease
You may also like this video