മൂന്ന് മുന്നണികൾക്ക് തൊട്ടുപിന്നിൽ വോട്ടുകൾ നേടി നോട്ടയുടെ പ്രകടനം. ഉമ തോമസ് 72,767, ജോ ജോസഫ് 47,752, എ എൻ രാധാകൃഷ്ണൻ 12,955 എന്നിങ്ങനെ വോട്ടുനേടിയപ്പോൾ മേൽപ്പറഞ്ഞവരിൽ ആർക്കും വോട്ട് നൽകാൻ താല്പര്യമില്ലാതെ നോട്ടയ്ക്ക് കുത്തിയത് 1111 പേരാണ്.
സ്വതന്ത്ര സ്ഥാനാർത്ഥിയായ അനിൽ നായർ 100, ജോമോൻ ജോസഫ് 384, പി സി ദിലീപ് നായർ 36, ബോസ്കോ കളമശേരി 136, മന്മഥൻ 101 എന്നിങ്ങനെ വോട്ടുകൾ നേടിയപ്പോഴാണ് നോട്ട ആയിരം കടന്നത്.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തലശേരിയിലാണ് നോട്ടയ്ക്ക് ഏറ്റവുമധികം വോട്ടുകൾ ലഭിച്ചത്. 2313 വോട്ടുകളാണ് തലശേരിയിൽ നോട്ടയ്ക്ക് ലഭിച്ചത്. രണ്ടാം സ്ഥാനം 1813 വോട്ടോടെ കളമശേരിക്ക് ആയിരുന്നു. നോട്ടയ്ക്ക് വോട്ട് ചെയ്തവര്‍ ആയിരത്തിന് മുകളിലുള്ള മറ്റ് മണ്ഡലങ്ങൾ മഞ്ചേരി(1202), സുല്‍ത്താൻ ബത്തേരി(1160), ചിറ്റൂർ(1285), വള്ളിക്കുന്ന്(1150), പറവൂർ(1109), തൃപ്പൂണിത്തുറ(1099), ആലപ്പുഴ (1089) എന്നിവയായിരുന്നു.
English Summary: Above Thousand voters used NOTA in Thrikakkara
You may like this video also