മാധ്യമപ്രവര്‍ത്തകയെ അധിക്ഷേപിച്ച സംഭവത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി നല്‍കി. കൈരളി ന്യൂസ് റിപ്പോര്‍ട്ടര്‍ സുലേഖ ശശികുമാറാണ് ഇന്നലെ ഡിജിപിക്ക് പരാതി നല്‍കിയത്. ജോലി തടസപ്പെടുത്തിയതിനും ഭീഷണിപ്പെടുത്തിയതിനും അധിക്ഷേപിച്ചതിനും എതിരെയാണ് പരാതി നൽകിയത്.
21നാണ് കൈരളി ന്യൂസ് റിപ്പോർട്ടറിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്റെ പ്രതികരണമുണ്ടായത്. തിരുവനന്തപുരം കോർപറേഷനിലെ കൗൺസിലറും ബിജെപി നേതാവുമായ തിരുമല അനിലിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട ചോദ്യമാണ് രാജീവ് ചന്ദ്രശേഖറിന്റെ പ്രകോപനത്തിനും ഭീഷണിക്കും കാരണമായത്.
പരാതി നേരിട്ട് കൈപ്പറ്റിയ സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ തുടർനടപടികൾക്കായി പരാതി ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി. ജില്ലാ പൊലീസ് മേധാവി റൂറൽ എസ്പിക്ക് കൈമാറിയിട്ടുണ്ട്.
മാധ്യമപ്രവര്‍ത്തകയ്ക്കെതിരായ അധിക്ഷേപം; രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി നല്‍കി

