Site icon Janayugom Online

ദേശീയ അന്വേഷണ ഏജന്‍സികളുടെ ദുരുപയോഗം; പ്രതിപക്ഷപാര്‍ട്ടികളുടെ ഹര്‍ജി പരിഗണിക്കാമെന്ന് സുപ്രീംകോടതി

ദേശീയ അന്വേഷണ ഏജന്‍സികളായ സിബിഐ, ഇഡി എന്നിവയെ രാഷട്രീയമായി കേന്ദ്ര സര്‍ക്കാര്‍ ദുരുപയോഗംചെയ്യുന്നതായി ആരോപിച്ച്14 പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീംകോടതിയെ സമീപിച്ചു. പ്രതിപക്ഷ കക്ഷികള്‍ സംയുക്തമായി നല്‍കിയ ഹര്‍ജി അടുത്തമാസം (ഏപ്രില്‍മാസം) അഞ്ചിന് പരിഗണിക്കാമെന്ന ചീഫ് ജസ്റ്റീസ് ഡി. വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി.

കേസ് അന്വേഷണത്തിന്‍റെ ഭാഗമായി സിബിഐ, ഇഡി തുടങ്ങിയ അന്വേഷണ ഏജന്‍സികള്‍ നടത്തുന്ന അറസ്റ്റിന് മാര്‍ഗ്ഗരേഖ തയ്യാറാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. സിപിഐ, സിപിഐ(എം), ഡിഎംകെ, ആര്‍ജെഡി, കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.

Eng­lish Summary:
abuse of nation­al inves­tiga­tive agen­cies; Supreme Court can con­sid­er the peti­tion of oppo­si­tion parties

You may also like this video:

Exit mobile version