മുംബൈയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഐറ്റം എന്ന് വിളിച്ച് അധിക്ഷേപിച്ച 25 കാരന്‍ വ്യവസായിക്ക് ഒന്നരവര്‍ഷം തടവ് ശിക്ഷ. 500 രൂപ പിഴയും അടയ്ക്കണം. മുംബൈ കോടതിയാണ് ശിക്ഷ വിധിച്ചത്. സ്ത്രീകളെ ലൈംഗിക വസ്തുവത്കരിക്കുന്നു പ്രയോഗമാണ് ഐറ്റം എന്നതിലൂടെ അര്‍ഥമാക്കുന്നത്.
ഇത് സ്ത്രീകളുടെ മാനത്തിനെതിരെയുള്ള അതിക്രമം പ്രോത്സാഹിപ്പിക്കുന്നെന്നും സ്പെഷ്യൽ ജഡ്ജ് എസ് ജെ അൻസാരി നിരീക്ഷിച്ചു. സ്ത്രീകളെ ഇതുപോലുള്ള പെരുമാറ്റങ്ങളിൽ നിന്ന് സംരക്ഷിക്കാൻ ഇത്തരം കുറ്റകൃത്യങ്ങളെ കഠിനമായി തന്നെ കൈകാര്യം ചെയ്യണമെന്നും റോഡരികിലെ റോമിയോകൾക്ക് ഇതൊരു പാഠമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
മുംബൈയിലെ മില്ലത് നഗറിലൂടെ നടന്ന് പോയ 16 വയസ്സുള്ള പെൺകുട്ടിക്കാണ് അതിക്ഷേപം നേരിടേണ്ടി വന്നത്. ഇത് ചോദ്യം ചെയ്ത പെൺകുട്ടിയെ അയാൾ അസഭ്യം പറയുകയും ചെയ്തു. പെണ്‍കുട്ടി പിതാവുമൊത്ത് സാകിനാക്ക പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. ഇതോടെ പൊലീസ് പോക്സോയുൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം പ്രിതക്കെതിരെ കേസെടുക്കുകയായിരുന്നു.
English Summary: Abusing the girl by calling her an ‘item’; The youth was sentenced to one and a half years in prison
You may also like this video